‘സ്വാർത്ഥനെന്ന് പറഞ്ഞവർ കാണുക ഈ റൊണാൾഡോയെ’, ഗോളടിക്കാൻ ലഭിച്ച അവസരം സഹതാരത്തിന് കൈമാറി; താരത്തെ വാഴ്ത്തിപ്പാടി ആരാധകർ

യൂറോ കപ്പിൽ തുർക്കിയെ പരാജയപ്പെടുത്തി പറങ്കിപ്പടയുടെ മുന്നേറ്റം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും വിജയം. ഇതോടെ ആറ് പോയിന്റോടെ പോർച്ചുഗൽ പ്രീ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗൽ നിരയിൽ നിന്ന് ഗോൾ നേടിയത്. തുർക്കി പ്രതിരോധ താരം സാമെത് അകയ്ദീന്‍റെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്.

ALSO READ: യൂറോ 24; തുർക്കിക്കെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം

21ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് പോർച്ചുഗലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോളാണ് സാമെത് അകയ്ദീന്‍റെ ഓൺ ഗോളായത്. ബ്രൂണോ ഫെർണാണ്ടസിന്റെതായിരുന്നു മൂന്നാം ഗോൾ. വിമര്ശകരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് 55 -ാം മിനുറ്റിൽ ക്രിസ്റ്റാനോ റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ഇതോടെ സ്വാർത്ഥൻ എന്ന ശത്രുക്കളുടെ കുറ്റപ്പെടുത്തൽ കൂടിയാണ് റോണോ തിരുത്തി എഴുതിയത്.

അതേസമയം, യൂറോ കപ്പിൽ ​ഗംഭീര തിരിച്ചുവരവുമായി ബെൽജിയം. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് റൊമാനിയയെ തോൽപ്പിച്ച് ബെൽജിയം യൂറോ കപ്പിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News