യൂറോ കപ്പ്;സെമിയിലേക്ക് സ്പെയിൻ, പുറത്തേക്ക് ജർമനി

ജര്‍മനിയെ തകർത്ത് സ്‌പെയ്ന്‍ സെമി ഫൈനലിലേക്ക്. എക്‌സ്ട്രാ ടൈമില്‍ മികേല്‍ മെറിനോയുടെ ഗോളാണ് സ്‌പെയ്‌നിന് വിജയം സമ്മാനിച്ചത്.നിശ്ചിത സമയത്ത് ഡാനി ഓല്‍മോയിലൂടെ സ്‌പെയ്ന്‍ ലീഡെടുത്തു.89-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിന്റെ ഗോളില്‍ സ്‌പെയ്ന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

ALSO READ: യൂറോ കപ്പ്; പോര്‍ച്ചുഗലിനെ മറികടന്ന് സെമി ഫൈനലിലേക്ക് ഫ്രാൻസ്

ഇരു ഗോളുകളും രണ്ടാം പാതിയിലായിരുന്നു. ഇരു ടീമുകള്‍ക്കും ഒരു പോലെ അവസരം ലഭിച്ചിരുന്നു മത്സരത്തില്‍. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തിയത്.

തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ മുന്നേറുകയായിരുന്നു.എന്നാൽ എട്ടാം മിനിറ്റില്‍ സ്പെയിന്റെ പെഡ്രി പുറത്തായി. പെഡ്രി പോയതോടെ ജര്‍മനി കളം നിറഞ്ഞ കാഴ്ചയായിരുന്നു. രണ്ടാംപാതിയിൽ സ്പെയിൻവീണ്ടും തുടങ്ങിയത്. നാല് മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയ്ന്‍ ലീഡെടുത്തു. ജര്‍മനി സമനില ഗോള്‍ കണ്ടെത്താമെന്നായി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ സമനില ഗോള്‍ ആയിരുന്നു.എക്‌സ്‌ട്ര ടൈമിലും ഇരു ടീമുകളും അവസരം നഷ്ടപ്പെടുത്താന്‍ മത്സരിച്ചു. 119-ാം മിനിറ്റില്‍ സ്‌പെയ്‌നിന്റെ വിജയഗോൾ വലയിലാക്കി.ഇതോടെ ജര്‍മനിയ പുറത്തേക്കും സ്‌പെയ്ന്‍ സെമിയിലേക്കും കടന്നു.

ALSO READ: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News