യൂറോ 2024: ‘സുന്ദരം ഈ സ്വിറ്റ്സർലൻഡ്’, ഹംഗറിക്കെതിരെ വിജയത്തുടക്കം; തൊണ്ണൂറ്റി മൂന്നാം മിനുട്ടിൽ താരമായി എംബോളോ

യൂറോ കപ്പിൽ ഹംഗറിക്കെതിരെ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. അവസാന മിനുട്ട് വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡിന്റെ ജയം. മത്സരത്തിൽ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും 93-ാം മിനിറ്റിലെ ബ്രീല്‍ എംബോളോയുടെ ​ഗോളാണ് സ്വിസ് സംഘത്തിന്റെ വിജയം ആധികാരികമാക്കിയത്.

ALSO READ: മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം; വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

ആദ്യ പകുതിയിൽ തന്നെ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം സൃഷ്ടിക്കാൻ സ്വിറ്റ്സർലൻഡിന് കഴിഞ്ഞിരുന്നു. സൂപ്പർ താരം ഷാക്കീരി ടീമിൽ ഇല്ലാത്തതിന്റെ കുറവുകൾ ഒന്നും തന്നെ പുതുമുഖ താരങ്ങൾ അറിയിച്ചില്ല.12-ാം മിനിറ്റിൽ ക്വാഡ്വോ ദുവാ ആണ് സ്വിറ്റ്സർലൻഡ് സംഘത്തിനായി ആദ്യ ​ഗോൾ നേടിയത്. മൈക്കൽ എബിഷറിന്റെ അസിസ്റ്റിലാണ് ​ഗോൾ പിറന്നത്. എന്നാൽ തിരിച്ചടിക്കാനുള്ള ഹം​ഗറിയുടെ ശ്രമങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിയില്ല.

വ്യക്തമായ ആധികാരികതയോടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്വിറ്റ്സർലൻഡ് തങ്ങളുടെ രണ്ടാം ​ഗോളും വലയിലെത്തിച്ചു. മൈക്കൽ എബിഷനാണ് ഇത്തവണ ഗോൾവല കുലുക്കിയത്. എങ്ങനെയും മത്സരം തിരിച്ചുപിടിക്കും എന്ന വാശിയിലാണ് ഹംഗറി രണ്ടാം പകുതിയിൽ കളിച്ചു തുടങ്ങിയത്.

ALSO READ: ലൂക്കയോ സ്പെയിനോ? ചരിത്രം പക്ഷെ ക്രൊയേഷ്യക്കൊപ്പം, യൂറോ കപ്പിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ

66-ാം മിനുട്ടിലാണ് ഹം​ഗറി കാത്തിരുന്ന ആ മറുപടി സ്വിസ് ടീമിന് നൽകിയത്. ഡൊമിനിക്ക് ആർക്കൈവ്സിന്റെ ക്രോസ് ​​ഹെഡറിലൂടെ ബർണബാസ് വർഗയാണ് ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ മത്സരം കടുക്കുകയായിരുന്നു. തുടർന്ന് 93-ാം മിനിറ്റിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബ്രീല്‍ എംബോളോ സ്വിസ്സ് ടീമിന് വേണ്ടി മൂന്നാമത്തെ ഗോളും നേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News