യൂറോപ്യൻ സൂപ്പർ ലീഗ്; വിലക്ക് മാറ്റി യൂറോപ്യൻ നീതിന്യായ കോടതി

നിയമപരിരക്ഷയുമായി യൂറോപ്പിലെ സമാന്തര ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ്. രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫയുടെയും യൂറോപ്യൻ ഭരണസമിതിയായ യുവേഫയുടെയും വിലക്കിനെതിരെ സൂപ്പർ ലീഗ്‌ നൽകിയ ഹർജിക്ക്‌ യൂറോപ്യൻ നീതിന്യായ കോടതിയുടെ അനുകൂല ഉത്തരവ്‌. മതിയായ കാരണങ്ങളില്ലാതെ ഒരു ടൂർണമെന്റും വിലക്കാൻ ആർക്കും അധികാരമില്ലെന്ന്‌ കോടതി പറഞ്ഞു. എന്ത്‌ തെറ്റായ കാര്യങ്ങളാണ്‌ സൂപ്പർ ലീഗിൽ നടക്കുന്നതെന്ന്‌ ഫിഫ പറയുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ALSO READ: മുംബൈയ്ക്കെതിരെ കളിക്കാനില്ല; ഐപിഎൽ വിരമിക്കൽ പ്രഖ്യാപിച്ച് കീറോൺ പൊള്ളാർഡ്

പുതിയ ഉത്തരവോടെ രണ്ട്‌ വർഷംമുമ്പ്‌ പ്രതിസന്ധിയിലായ സൂപ്പർ ലീഗ്‌ പുനരാരംഭിക്കാനുള്ള നടപടികൾ സംഘാടകർ തുടങ്ങി. റയൽ മാഡ്രിഡും ബാഴ്‌സലോണയുമാണ്‌ പ്രധാനമായും ഇതിനുപിന്നിലുള്ളത്‌. 2021 ഏപ്രിലിലാണ്‌ യൂറോപ്പിലെ പ്രധാന 12 ക്ലബ്ബുകൾ ചേർന്ന്‌ സമാന്തര ലീഗിന്‌ നീക്കമിട്ടത്‌. എന്നാൽ, യുവേഫയും ഫിഫയും എതിർത്തു. ആരാധകരും തെരുവിലിറങ്ങിയതോടെ മിക്ക ക്ലബ്ബുകളും പിൻമാറി. പക്ഷേ, റയലും ബാഴ്‌സയും നിയമപോരാട്ടത്തിനിറങ്ങി. ചാമ്പ്യൻസ്‌ ലീഗിന്‌ ബദലായി കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചുള്ള ടൂർണമെന്റാണ്‌ സൂപ്പർ ലീഗ്‌. ക്ലബ്ബുകൾക്ക്‌ നേരിട്ട്‌ വരുമാനം ലഭിക്കും. ഇതിനിടെ മാഞ്ചസ്റ്റർ യുണെെറ്റഡ്, ബയേൺ മ്യൂണിക് തുടങ്ങിയ നിരവധി ക്ലബ്ബുകൾ ലീഗിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News