അമേരിക്കയിലെ മൂന്നു ബാങ്കുകളും സ്വിറ്റ്സർലാൻഡിലെ ക്രെഡിറ്റ് സ്വീസും തകർച്ചയെ നേരിട്ടതോടെ യൂറോപ്പിലെ ബാങ്കിംഗ് രംഗത്തെ മുഴുവനായും ഭീതി വിഴുങ്ങുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി യൂറോപ്പിലെ പ്രമുഖ ബാങ്കുകൾ എല്ലാം ഓഹരി വിപണിയിൽ തകർച്ചയെ നേരിടുകയാണ്. യൂറോപ്യൻ കേന്ദ്ര ബാങ്കും അമേരിക്കൻ ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടുമെല്ലാം അടിസ്ഥാന പലിശ നിരക്കുകൾ ഉയർത്തിവച്ചിരിക്കുകയാണ്. എന്നിട്ടും നിക്ഷേപം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ് യൂറോപ്യൻ ജനത മുഴുവനും.
നിലവിൽ ഡച്ച് ബാങ്ക്, യുബിഎസ് അടക്കമുള്ള ബാങ്കുകളെ അമേരിക്കൻ നീതിന്യായ വകുപ്പ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതിനാലാണ് അത്തരം ബാങ്കുകൾക്ക് വിപണിയിൽ തിരിച്ചടി നേരിടുന്നത്. എന്നാൽ, തകർച്ചാ ഭീതിയിലുള്ള ബാങ്കുകളുടെ പട്ടികയിൽ മുഴുവൻ ബാങ്കുകളെയും പെടുത്തി ബാങ്ക് നിക്ഷേപം സുരക്ഷിതമല്ലെന്ന നിഗമനത്തിൽ എത്തിനിൽക്കുകയാണ് ജനങ്ങൾ. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ഓഹരി വില തകർച്ച മൂന്ന് ശതമാനത്തിനു മുകളിൽ പോകാത്തത് ഏഷ്യൻ ബാങ്കുകൾ മാത്രം.
തകർച്ചയുടെ വക്കിലായിരുന്നുവെങ്കിലും ഏഷ്യൻ കോടീശ്വരന്മാരുടെ പ്രിയപ്പെട്ട ബാങ്ക് ആയിരുന്നു ക്രെഡിറ്റ് സ്വീസ്. ഏഷ്യയിൽ അതിസമ്പന്നരുടെ പണം മുഴുവൻ കൈകാര്യം ചെയ്യുന്നതിൽ യുബിഎസ് ഗ്രൂപ്പിന് പിന്നിൽ രണ്ടാമതായി ക്രെഡിറ്റ് സ്വീസുമുണ്ട്. ജോലിയിൽ തുടരണമെങ്കിൽ കൂടുതൽ നിക്ഷേപം കണ്ടെത്താനാണ് മികച്ച് നിൽക്കുന്ന ക്രെഡിറ്റ് സ്വീസ് ജീവനക്കാരോട് പോലും യുബിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here