ഫോൺ നമ്പർ ചോദിച്ച യൂറോപ്യൻ യുവതിയ്ക്ക് നീരജ് ചോപ്ര നൽകിയ മറുപടി ; വീഡിയോ കാണാം

ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയോട് ഫോണ്‍ നമ്പര്‍ തരുമോ എന്ന് അഭ്യര്‍ഥിച്ച ആരാധികയ്ക്ക് നീരജ് നൽകിയ മറുപടി വൈറൽ. സമൂഹമാധ്യമമായ എക്‌സില്‍ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനോടകം വീഡിയോ പത്തുലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. നീരജിന്റെ ഓട്ടോഗ്രാഫിനായി സമീപിച്ച രണ്ട് ആരാധികമാരില്‍ ഒരാളാണ് നീരജിനോട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടത്.

ആരാധകരുടെ അടുത്തേക്ക് എത്തിയ നീരജ് അവര്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും , ഓട്ടോഗ്രാഫ് നല്‍കുന്നതിനുമിടയിലാണ് ഒപ്പം ചിത്രമെടുത്ത യൂറോപ്യൻ വനിതാ ആയ ആരാധികമാരില്‍ ഒരാള്‍ ഫോണ്‍ നമ്പര്‍ തരുമോ എന്ന് ചോദിച്ചത്. എന്നാൽ നീരജ് അവരുടെ ആവശ്യം സ്‌നേഹപൂര്‍വം നിരസിക്കുകയാണ് ചെയ്തത്. മുന്‍പ് നമ്പര്‍ നല്‍കിയപ്പോള്‍ തനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്ന് നീരജ് യുവതിയോട് പറഞ്ഞു. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ഡയമണ്ട് ലീഗിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News