‘ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..!’ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇ വിയും

EV Amazon

ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ’ സാധനം വാങ്ങാനായി വർഷം മുഴുവൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ. പലപ്പോഴും പലരും അമിത ലാഭവും വിലക്കുറവും കാരണം ഇതിനു തന്നെ കാത്തിരുന്ന് വാങ്ങാറുണ്ട്. എന്നാൽ ഞെട്ടിച്ചുകൊണ്ടാണ് ചില ഇ വികൾ പകുതിവിലയ്ക്ക് നൽകി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ജനങ്ങളെ കാണുന്നത്. ഇ എം ഐ സംവിധാനത്തിലൂടെയും ഈ ഇ വികൾ വാങ്ങാനാകും. ഗ്രീൻ ഉടാൻ ഇലക്ട്രിക് സ്‍കൂട്ടർ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 69,000 രൂപയാണ്. ഇപ്പോഴത്തെ 51 % വിലക്കിഴിവിൽ ഇത് നിങ്ങൾക്ക് 33,999 രൂപയ്ക്ക് നൽകും.

Also Read: ‘ഇന്നോവ കാർ തുണികൊണ്ട് മറച്ച് ആയിരുന്നു വിദ്യാബാലൻ വസ്ത്രം മാറിയത്, കാരവാന്‍ ഇല്ലായിരുന്നു’: സംവിധായകൻ സുജയ് ഘോഷ്

കോമാക്കി എക്സ് – വൺ ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇതിലെ മറ്റൊന്ന്. ഇതിന്റെ ആമസോൺ വില 49,999 രൂപയാണ്. ഇപ്പോഴത്തെ 24% വിലക്കിഴിവിൽ 37,799 രൂപയ്ക്ക് വാങ്ങാം. ഒറ്റ ചാർജിൽ 25 കിലോമീറ്റർ വരെ ഇതിനു സഞ്ചരിക്കാം. 1,30,000 രൂപ വിലയുള്ള ഇ ഓ എക്സ് – ഇ വൺ ഇലക്ട്രിക്ക് സ്കൂട്ടറിന് ആമസോണിൽ 1,30,000 രൂപയാണ് വില. 54 % വിലക്കിഴിവാണ് ഈ വാഹനത്തിനിപ്പോൾ. അപ്പോൾ വില 59,999 രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News