മാമ്പഴ കൊതിയന്മാർക്ക് ഒരു സന്തോഷ വാർത്ത, സീസൺ കഴിഞ്ഞാലും മാമ്പഴം കേടാകാതെ കുറേകാലം സൂക്ഷിക്കാം

മാമ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ കുറവാണ്. സീസൺ അല്ലാത്ത സമയത്തും മാമ്പഴം കേടാകാതെ സൂക്ഷിക്കാൻ കഴിക്കും. പഴുത്ത മാങ്ങ ഒരാഴ്ചയെങ്കിലും കേടുകൂടാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മാമ്പഴം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

കടയില്‍ നിന്നും മാമ്പഴം വാങ്ങിക്കുമ്പോള്‍, ഞെക്കിയാല്‍ ഞെങ്ങാത്ത മാമ്പഴം വേണം തിരഞ്ഞെടുക്കാന്‍. ചതവുകളോ പാടുകളോ ഉള്ള മാമ്പഴങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Also read:2024ലെ അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഫ്രിജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

മാമ്പഴം ഫ്രിജില്‍ ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഇതിനായി ഓരോ മാമ്പഴവും വെവ്വേറെ പേപ്പർ ടവലിൽ പൊതിയുക. ഈ മാങ്ങകൾ റഫ്രിജറേറ്ററിൻ്റെ ക്രിസ്‌പർ ഡ്രോയറിൽ സൂക്ഷിക്കുക. ഈ ഡ്രോയറിലെ നിയന്ത്രിത ഈർപ്പം അവയുടെ പുതുമ നിലനിർത്താൻ സഹായിക്കും.

ഫ്രീസറില്‍ വയ്ക്കുക
നല്ല പഴുത്ത മാമ്പഴം ചെറിയ സമചതുര കഷ്ണങ്ങളായി മുറിച്ച് സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം. ഇങ്ങനെ ശീതീകരിച്ച മാമ്പഴം 6 മാസം വരെ കേടാകാതെ സൂക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News