ബിജെപിക്ക് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും മലയോര ജനത തള്ളിക്കളയും, എംവി ജയരാജൻ

ബിജെപിയെ സഹായിക്കുമെന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രസ്താവനയ്ക്കെതിരെ വൈദികരില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ട്. കര്‍ഷകരെ വഞ്ചിച്ചവരാണ് ബിജെപിക്കാര്‍. കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷ വേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോര ജനത അത് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

കർഷക ദ്രോഹ നയങ്ങളാണ് കേന്ദ്ര സർക്കാർ തുടരുന്നത്. സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷ വേട്ട കാണാതെ പോകരുത്,കർഷകർക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റബ്ബറിന്റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകളല്ല. റബ്ബറിന് പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നെല്ല് അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവിലയും നല്‍കി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

റബ്ബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവന. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ, മ​ലയോര കർഷകരുടെ വികാരമാണ് താൻ പ്രകടിപ്പി​ച്ചതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News