ജുഡീഷ്യറിയിലും എഐയുടെ ജാലവിദ്യ, സംശയങ്ങൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച മറുപടി- വൈറലായി വീഡിയോ

എഐ സാങ്കേതിക വിദ്യ സർവയിടത്തേക്കും വ്യാപിച്ചിരിക്കുന്ന കാലഘട്ടമാണിത്. കോടതിമുറികളും എഐയ്ക്ക് ഇനി അന്യമല്ലാത്ത ഒരു കാലഘട്ടം വരും എന്നതിൻ്റെ സൂചന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും കഴിഞ്ഞ ദിവസം മനസ്സിലായിരുന്നു. സുപ്രീംകോടതിയിലെ നാഷണൽ ജുഡീഷ്യൽ മ്യൂസിയം ആൻഡ് ആർക്കൈവ് (എൻജെഎംഎ) ഉദ്ഘാടന ചടങ്ങിലാണ് രസകരവും വിജ്ഞാനപ്രദവുമായ സംഭവം നടന്നത്. പരിപാടിയുടെ ഉദ്ഘാടനം നടത്തിയ ചീഫ് ജസ്റ്റിസ് മ്യൂസിയത്തിലെ എഐ അഭിഭാഷകനോട് ഇന്ത്യയിൽ വധശിക്ഷ ഭരണഘടനാപരമാണോയെന്ന് ചോദിച്ചു. ഉടനെത്തി എഐയുടെ മറുപടി, അതെ.. ഇന്ത്യയിൽ വധശിക്ഷ ഭരണഘടനാപരമാണ്. എന്നാൽ, സുപ്രീം കോടതി നിർണയിച്ച അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് വേണ്ടി മാത്രം ഇത് സംവരണം ചെയ്തിരിക്കുന്നു. കുറ്റകൃത്യം അസാധാരണമാംവിധം ഹീനവും അത്തരമൊരു ശിക്ഷയ്ക്ക് അർഹവുമാണെങ്കിൽ തീർച്ചയായും വധശിക്ഷ ഇന്ത്യയിൽ സാധുവാകും.

ALSO READ: ‘എന്താടോ ഒരു വശപ്പിശക്?’; ‘ട്രോളിക്കേസിൽ’ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എംവി നികേഷ് കുമാർ

ഉത്തരം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെയും ചടങ്ങിലെ മറ്റ് അഭിഭാഷകരെയും തൃപ്തിപ്പെടുത്തിയെന്ന് അവരുടെ തുടർന്നുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം ഒന്നര വർഷമെടുത്താണ് ഇത്തരമൊരു പദ്ധതിയുടെ ആശയവും ആസൂത്രണവും നടത്തുന്നതെന്നും ഇതിൻ്റെ പ്രവർത്തനം നിർവഹിച്ചെടുക്കാൻ പിന്നെയും ആറ് മാസമെടുത്തെന്നും തുടർന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേവലം പുരാവസ്തുക്കളുടെ ഒരു മ്യൂസിയമല്ല നമുക്ക് വേണ്ടതെന്നും അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച മ്യൂസിയവുമായി താരതമ്യപ്പെടുത്താവുന്ന ഒരു മ്യൂസിയമായിരിക്കണം ജുഡീഷ്യൽ മ്യൂസിയമെന്ന് ഞങ്ങൾ കരുതിയതിൻ്റെ ഫലമാണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News