‘2018ലെ പ്രളയത്തില്‍ കേരളത്തിന് അനുവദിച്ച അരിയ്‌ക്ക് പോലും പണം വാങ്ങിയവരാണ് മോദി സര്‍ക്കാര്‍’; രാജ്യസഭയില്‍ വയനാടിനായി ശബ്‌ദിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

2018ലെ പ്രളയത്തില്‍ കേരളത്തിന് അനുവദിച്ച അരിയ്‌ക്ക് പോലും പണം വാങ്ങിയവരാണ് മോദി സര്‍ക്കാര്‍ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഇത്തരത്തിലുള്ള ഒരു സാഹചര്യം ഇനി ഉണ്ടാവരുത് എന്നും എം പി സഭയിൽ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.

Also read:വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുമ്പോള്‍ ! കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍

2018 ൽ കേരളത്തിൽ ഉണ്ടായത് നൂറ്റാണ്ടിലെ വലിയ ദുരന്തമാണെന്നും അത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ അങ്ങനെയൊരു തീരുമാനം കേരളത്തിനുമേൽ കൈകൊണ്ടത് എന്നും ജോൺ ബ്രിട്ടാസ് സഭയിൽ പറഞ്ഞു.

Also read:വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ പോയിന്റ്

അതേസമയം, വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം ഉണ്ടായത് 2239 ഉരുൾപൊട്ടലുകൾ ആണ്. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News