വെറും അഞ്ച് മിനിറ്റ് മാത്രം; അരിപ്പൊടി കൊണ്ട് തയ്യാറാക്കാം ഒരടിപൊളി സ്നാക്ക്…

വൈകിട്ട് ചായയ്‌ക്കൊപ്പം എന്തുണ്ടാക്കും എന്ന സംശയം എല്ലാവർക്കുമുണ്ടാകും. അൽപ്പം അരിപ്പൊടി ഉണ്ടെങ്കിൽ ഈ സംശയത്തിന്റെയൊന്നും ആവശ്യമില്ല. വെറും അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഒരു മഹാരാഷ്ട്രിയൻ​ ഉക്കദ്…

ALSO READ: വെള്ളാപ്പള്ളിയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തു: സിപിഐഎം

ആവശ്യമായ ചേരുവകകൾ,

എണ്ണ
കടുക്
ജീരകം
കായം
കറിവേപ്പില
ഇഞ്ചി
പച്ചമുളക്
ഉപ്പ്
മഞ്ഞൾപ്പൊടി
അരിപ്പൊടി
വെള്ളം
മല്ലിയില

ALSO READ: പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍

തയ്യാറാക്കുന്ന വിധം,

പാൻ ചൂടാക്കി എണ്ണയൊഴിച്ച് അര ടീസ്പൂൺ കടുക് പൊട്ടിച്ചെടുക്കുക. അര ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കായം, ആവശ്യത്തിന് കറിവേപ്പില, ഇഞ്ചി ചെറുതായ് അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായ് അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. പിന്നീട് കാൽ കപ്പ് അരിപ്പൊടി ചേർത്ത് വെള്ളം വറ്റി വരുന്നു വരെ ഇളക്കുക. ഏറ്റവുമൊടുവിൽ ആവശ്യത്തിന് ഉപ്പും, കുറച്ച് മല്ലിയിലയും ചേർത്ത് അടച്ചു വെച്ച് ആവിയിൽ വേവിക്കുക. ചായയ്‌ക്കൊപ്പം കഴിക്കാൻ ​ഉക്കദ് തയ്യാർ. അധികം എണ്ണയോ മസാലപ്പൊടികളോ ആവശ്യമില്ല, ദഹനത്തിനു സഹായിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേരുന്നതിനാൽ കുട്ടികൾക്കു നൽകാൻ പറ്റിയ ഒന്നാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News