അച്ചപ്പമുണ്ടാക്കുമ്പോള്‍ അച്ചപ്പം അച്ചില്‍ ഒട്ടിപ്പിടിക്കാറുണ്ടോ? എന്നാല്‍ ഇനി ഇങ്ങനെ ചെയ്തുനോക്കൂ

നല്ല മധുരമൂറുന്ന അച്ചപ്പം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അച്ചപ്പം വീട്ടിലുണ്ടാക്കുമ്പോഴുള്ള ഒരു വലിയ പ്രശ്‌നം അച്ചപ്പം അച്ചില്‍ ഒട്ടിപിടിക്കുന്നതാണ്.

അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്ന് അച്ച് ഉപ്പുവെള്ളത്തില്‍ മുക്കി വയ്ച്ചാല# അച്ചപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല. നല്ല രുചിയൂറും അച്ചപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പച്ചരി – ഒരു കപ്പ് (5 മണിക്കൂര്‍ കുതിര്‍ത്ത് കഴുകിവാരിയത്)

തേങ്ങപ്പാല്‍ – ഒരു കപ്പ് (ഒരു വലിയ മുറി തേങ്ങയില്‍ നിന്നുള്ളത്)

പഞ്ചസാര – 5 ടേബിള്‍ സ്പൂണ്‍

കോഴി മുട്ട – 1

എള്ള് – 1 ടേബിള്‍ സ്പൂണ്‍

ജീരകം – 3/4 ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

എണ്ണ – വറുക്കാന്‍ ആവശ്യമുള്ളത്

തയാറാക്കുന്ന വിധം

പച്ചരിയും തേങ്ങാപ്പാലും മുട്ടയും പഞ്ചസാരയും ഉപ്പും ചേര്‍ത്ത് തേങ്ങാപ്പാലില്‍ മിക്‌സിയില്‍ അരച്ചെടുക്കുക.

ഇതിലേക്ക് കറുത്ത എള്ളും ജീരകവും നന്നായി മിക്‌സ് ചെയ്ത് 15 മിനിറ്റ് മൂടി വയ്ക്കുക.

എണ്ണ ചൂടാക്കിയശേഷം അച്ചപ്പത്തിന്റെ അച്ച് എണ്ണയില്‍ മുക്കിപ്പിടിക്കുക.

അച്ച് നന്നായി ചൂടായശേഷം അച്ചിന്റെ മുക്കാല്‍ഭാഗം വരെ തയ്യാറാക്കിയ മാവില്‍ മുക്കുക.

മാവില്‍ മുക്കിയ അച്ച് നേരേ തിളച്ച എണ്ണയില്‍ മുക്കുക.

അച്ചപ്പം മൂപ്പാകുമ്പോള്‍ അച്ചില്‍നിന്നു തനിയെ വിട്ടുപോരും.

ഇല്ലെങ്കില്‍ അച്ചില്‍ മെല്ലെ ഒന്നു തട്ടിയിടുക, അച്ചപ്പം മറിച്ചിട്ടു മൂപ്പിച്ചു കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News