ക്രിസ്പിയാണ് സ്‌പൈസിയും; തയ്യാറാക്കാം പത്ത് മിനുട്ടിനുള്ളില്‍ ടേസ്റ്റി ബീഫ് വട

ഇന്ന് ചായയ്‌ക്കൊപ്പം കഴിക്കാന്‍ ക്രിസ്പിയും സ്‌പൈസിയുമായ കിടിലന്‍ ബീഫ് വട വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കിയാലോ ?

ചേരുവകള്‍

1. ബീഫ് എല്ലില്ലാത്തത് – കാല്‍ കിലോ

2. കടലപ്പരിപ്പ്- 50 ഗ്രാം

3. ചെറുപയര്‍ പരിപ്പ്- 50 ഗ്രാം

4. സവാള- ഒന്ന്

5. ഗരം മസാല- ഒന്നര സ്പൂണ്‍

6. മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍

7. പെരുംജീരകം- ഒരു സ്പൂണ്‍

8. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍

9. ഉണക്കമുളക്- അഞ്ചെണ്ണം

10. പച്ചമുളക്- മൂന്നെണ്ണം

11. കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

Also Read : ‘എന്റെ പേര് വലിച്ചിഴക്കരുത്, അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാന്‍ അല്ല’: ബൈജുവിന്റെ മകള്‍

തയ്യാറാക്കുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തുവെക്കുക. ഇവ വെള്ളം കളഞ്ഞ് മാറ്റിവെക്കണം.

ബീഫ്, മഞ്ഞള്‍പ്പൊടി, കുതിര്‍ത്ത പരിപ്പ് എന്നിവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക

ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News