വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന രുചികരമായ ഒരു ഈവെനിംഗ് സ്‌നാക്‌സ് ആണ് മടക്ക് അല്ലെങ്കില്‍ ബോളി. നിമിഷങ്ങള്‍കൊണ്ട് ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
മൈദ :1 1/2 സ്പൂണ്‍
മഞ്ഞള്‍പൊടി :1/2 സ്പൂണ്‍
പഞ്ചസാര :1 സ്പൂണ്‍
ഉപ്പ് ഒരു പിഞ്ച്
സണ്‍ഫ്‌ലവര്‍ ഓയില്‍ :1 സ്പൂണ്‍
വെള്ളം ആവിശ്യത്തിന്
മഞ്ഞ ഫുഡ് കളര്‍ :2 തുള്ളി
മൈദ സണ്‍ഫ്‌ലവര്‍ ഓയില്‍ മിക്‌സ് ചെയ്തത്
പഞ്ചസാര പാനി
ഉണ്ടാക്കുന്ന വിധം
മൈദ, മഞ്ഞള്‍പൊടി, പഞ്ചസാര, ഉപ്പ്, ഫുഡ്കളര്‍ എന്നിവ ചേര്‍ത്ത് അത് കുഴക്കാന് ആവിശ്യമായ വെള്ളവും ചേര്‍ത്ത് നന്നായി കുഴക്കുക. ഇനി ഇത് 20 മിനിറ്റ് മാറ്റിവെക്കാം.
ഈ സമയം ഒരു കുഞ്ഞുപാത്രം എടുത്ത് അതിലേക് മൈദപ്പൊടിയും ഓയിലും കൂടെ നല്ല ലൂസ് ആവുന്നത് വരെ യോചിപ്പിക്കുക .
20മിനിറ്റിന് ശേഷം മൈദ സോഫ്റ്റ് ആയി വരും.
ഇനി ഇത് കട്ടികുറച്ച പരത്തി മുകളില്‍ മൈദ ഓയില്‍ മിക്‌സ് പുരട്ടി വീണ്ടും മടക്കി വീണ്ടും മിക്‌സ് പുരട്ടി അങ്ങനെ ചെറുതായി വരണം. ഇനി ഇത് ചെറുതായി മുറിച്ചെടുക്കാം.
ശേഷം അത് പരത്തിയെടുക്കാം. ഇനി ഇത് ഫ്രൈ ചെയ്ത് ശേഷം പഞ്ചസാര പാനിയില്‍ മുക്കിയെടുക്കാം. കൂടുതല്‍ മുക്കിവെക്കരുത്. തണുത്തു പോവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here