അരിപ്പൊടിയും പാലുമുണ്ടോ ? ഞൊടിയിടയില്‍ ഒരു കിടിലന്‍ സ്‌നാക്‌സ്

kinnathappam

വൈകിട്ട് ചായ കുടിക്കുമ്പോള്‍ കഴിക്കാനും എന്തെങ്കിലുമുണ്ടെങ്കില്‍ വളരെ നല്ലതായിരിക്കും അല്ലെ? സാധാരണയായി വടകളും കട്‌ലറ്റും പഴംപൊരിയുമൊക്കെയാണ് ഈവെനിംഗ് സ്‌നാക്‌സ് ആയി നമ്മള്‍ കഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് നമുക്ക് നല്ല മധുരം കിനിയും കിണ്ണത്തപ്പം ആയാലോ ?

ചേരുവകള്‍:

വറുത്ത അരിപ്പൊടി – 1 കപ്പ്

ചൂട് പാല്‍ – 2 കപ്പ്

ചൂട് വെള്ളം – ½ കപ്പ്

പഞ്ചസാര – ¾ കപ്പ്

ഏലയ്ക്കാപ്പൊടി – ½ ടീസ്പൂണ്‍

ഉപ്പ് – ¼ ടീസ്പൂണ്‍

ജീരകം – വിതറുന്നതിന്

തയാറാക്കുന്ന വിധം

Also Read : http://പാലും പഞ്ചസാരയും തേയിലയും മാത്രം മതി ! കാരമല്‍ ചായ സിംപിളായി വീട്ടിലുണ്ടാക്കാം

അരിപ്പൊടി ഒന്നു രണ്ടു മിനിറ്റ് വറുത്തെടുക്കുക

ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക

ചൂടാറി കഴിഞ്ഞാല്‍ ചൂട് പാലും വെള്ളവും ഒഴിച്ച് കട്ടകള്‍ ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക.

ഇതിലേക്ക് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവയും ചേര്‍ത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക.

ഇനി ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത് മൂടിവെച്ച് അരമണിക്കൂര്‍ മാറ്റിവയ്ക്കാം.

കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തില്‍ വെളിച്ചെണ്ണ തടവുക

മാവ് പാത്രത്തിലേക്ക് കോരിയൊഴിച്ച് മുകളില്‍ ജീരകം വിതറുക

10 മുതല്‍ 15 മിനിറ്റ് വരെ ആവിയില്‍ വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News