വൈകുന്നേരം ചായക്കൊപ്പം കഴിക്കാം; നല്ല സോഫ്റ്റ് ഇല അട തയ്യാറാക്കാം

വൈകുന്നേരം കഴിക്കാനായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ഉണ്ടാക്കിയാലോ. ഗോതമ്പു പൊടി കൊണ്ട് നല്ല സോഫ്റ്റ് ഇല അട തയ്യാറാക്കാം. ആവിയിൽ വേവിച്ച് എടുക്കാവുന്ന ഈ അട ബേക്കറികളിൽ ലഭിക്കുന്ന എണ്ണയിൽ വറുത്ത സ്‌നാക്‌സുകളെക്കാൾ വളരെ ഹെൽത്തിയാണ്.

തയ്യാറാക്കാനായി ആവശ്യം വേണ്ട ചേരുവകൾ
ഗോതമ്പ് – 2 കപ്പ്
തേങ്ങാ – 1 ചിരകിയത്
ശർക്കര – ഉരുക്കിയത്
നെയ്യ് – ഒന്നര ടേബിൾ സ്പൂൺ
ജീരകം പൊടിച്ചത് – അര ടേബിൾസ്പൂൺ

പഞ്ചസാര – 2 ടേബിൾസ്പൂൺ

ഉപ്പ് – ഒരു നുള്ള്

ഏലയ്ക്ക പൊടി – 1 ടേബിൾ സ്പൂൺ

ആദ്യം ഒരു പാത്രം ചൂടാക്കിയ ശേഷം അതിലേക്ക് ശർക്കര ഇടുക. കുറച്ച് വെളളം ഒഴിക്കുക. നന്നായി ഉരുക്കി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ച് എടുക്കുക. ഇത് വീണ്ടും തിളപ്പിച്ച് എടുക്കുക. ഒന്ന് കുറുകണം. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. കൂടെ നെയ്യ് ഒഴിക്കുക. നന്നായി മിക്സ് ചെയ്യുക. ഏലയ്ക്ക പൊടിയും ജീരകപൊടിയും കൂടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ചേർക്കുക.ഇതിലേക്ക് പഞ്ചസാര പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർക്കാം. നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ഇത് വാഴയിലയിൽ പരത്തി എടുക്കുക. ഇതിൻറെ മുകളിൽ തയ്യാറാക്കി വെച്ച ഫിലിംങ്സ് നിറയ്ക്കുക. ശേഷം വാഴയില മടക്കി എടുക്കുക. ഇത് പോലെ എല്ലാം ചെയ്യുക. ശേഷം ആവിയിൽ വേവിച്ച് എടുക്കുക. രുചികരമായ ഗോതമ്പ് അട റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News