ഒരു വ്യത്യസ്ത രീതിയില്‍ നമുക്കൊരു മുളക് ബജ്ജി തയ്യാറാക്കിയാലോ?

ഒരു വ്യത്യസ്ത രീതിയില്‍ നമുക്കൊരു മുളക് ബജ്ജി തയ്യാറാക്കിയാലോ? നല്ല കിടിലന്‍ രുചിയില്‍ കുറച്ച് എരിവൊക്കെ ഇട്ട് ഒരു വ്യത്യസ്ത രീതിയില്‍ മുളക് ബജ്ജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

ബജി മുളക് – 4 എണ്ണം

കടലമാവ് – 1 കപ്പ്

അരിപ്പൊടി – 2 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ

കായം – 1/4 ടീസ്പൂൺ

ഉപ്പ്/ വെള്ളം – ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുളക് ചെറുതായി വരഞ്ഞ്  ഉള്ളിലെ അല്ലി മാറ്റി എടുക്കുക.

കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേർത്തിളക്കുക

അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ഒട്ടും കട്ട ഇല്ലാതെ നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക.

ഓരോ മുളകായി മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News