ഓട്‌സുണ്ടെങ്കില്‍ വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം കിടിലന്‍ വട. നല്ല കിടിലന്‍ രുചിയില്‍ ഓട്‌സ് വട വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
1. ഓട്സ് – ഒരു കപ്പ്
2. കടലപ്പരിപ്പ് – അരക്കപ്പ്
3. ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്
പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പരിപ്പ് കഴുകി വാരി രണ്ടു മണിക്കൂർ കുതിർത്തശേഷം ഓട്സും പരിപ്പും ചേർത്തു മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.
Also Read : ഒരോയൊരു ആപ്പിള്‍ മതി; ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ സ്‌നാക്‌സ്
ഇതിലേക്കു മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി പരിപ്പുവടയുടെ ആകൃതിയിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here