ഇന്ന് ചായയ്‌ക്കൊപ്പം കഴിക്കാന്‍ എരിവും പുളിയും ചേര്‍ന്ന റാഗി വട ആയാലോ ?

ഇന്ന് ചായയ്‌ക്കൊപ്പം കഴിക്കാന്‍ എരിവും പുളിയും ചേര്‍ന്ന റാഗി വട ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ റാഗി വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകള്‍

റാഗിപ്പൊടി – 2 കപ്പ്

കടുക് – 1/2 ടീസ്പൂണ്‍

കടലപരിപ്പ് – 1 ടീസ്പൂണ്‍

ഇഞ്ചി – 1 ടീസ്പൂണ്‍

പച്ചമുളക് – 3

കറിവേപ്പില – കുറച്ച്

സവാള – 1

പുളിവെള്ളം

വെളിച്ചെണ്ണ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടായാല്‍ കടുക് ഇടുക.

കടലപരിപ്പ് ചേര്‍ക്കുക.

കടുക് പൊട്ടിയാല്‍ ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില എല്ലാം ചേര്‍ത്ത് ഒന്നു വാട്ടിയതിനു ശേഷം റാഗി പൊടിയില്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും കുറച്ചു പുളിവെള്ളവും ചേര്‍ത്ത് ഇളം ചൂടുവെള്ളത്തില്‍ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ച് ചെറിയ ഉരുളകള്‍ എടുത്ത് പരത്തി ചൂടായ എണ്ണയില്‍ ഇട്ട് വറുത്തു കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News