ചായക്കടയില്‍ കിട്ടുന്ന അതേ രുചിയില്‍ സുഖിയന്‍ ഇനി വീട്ടിലുണ്ടാക്കാം
ചേരുവകള്‍
ചെറുപയര്‍ – 1 കപ്പ്
നാളികേരം ചിരകിയത് – 1 കപ്പ്
ശര്‍ക്കര- 150 ഗ്രാം
ഏലക്കായ പൊടി- 1 ടീസ്പൂണ്‍
ജീരകം ചതച്ചത് – 1/ 2 ടീസ്പൂണ്‍
മൈദ- 1 1 / 2 കപ്പ്
അരിപ്പൊടി – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – 1/ 2 ടീസ്പൂണ്‍
ഉപ്പ് – 2 നുള്ള്
വെള്ളം
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചെറുപയര്‍ കഴുകിയ ശേഷം ഒരു കുക്കറില്‍ ഇടുക. ചെറുപയര്‍ മുങ്ങി നില്‍ക്കുന്ന വിധം വെള്ളം ഒഴിച്ച് വേവിക്കാന്‍ വയ്ക്കാം.
കുക്കര്‍ ഒരു വിസില്‍ അടിച്ചാല്‍ 15 മിനിറ്റ് ചെറിയ തീയില്‍ ഇടണം.15 മിനിറ്റ് കഴിഞ്ഞാല്‍ സ്റ്റൗ ഓഫ് ചെയ്യാം. കുക്കറിലെ പ്രഷര്‍ ഫുള്‍ പോയശേഷം കുക്കര്‍ തുറക്കാം.
ഇനി ശര്‍ക്കര ഒരു പാനില്‍ ഇട്ടു മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര പാനി തയാറാക്കാം. ശര്‍ക്കര പാനി അരിച്ചു വയ്ക്കാം. ഒരു പാന്‍ ചൂടാക്കി അതിലേക്കു ശര്‍ക്കര പാനി ഒഴിച്ച് കൊടുക്കാം.
ശര്‍ക്കര പാനിയിലേക്ക് നാളികേരം ചിരകിയതും ചെറുപയര്‍ വേവിച്ചതും ചേര്‍ത്ത് മിക്‌സ് ചെയ്തു ശര്‍ക്കര പാനിയിലെ വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കണം.
ഈ കൂട്ടിയിലേക്കു ഏലക്കായ പൊടിയും ജീരകം ചതച്ചതും ചേര്‍ത്ത് യോജിപ്പിച്ച് അടുപ്പില്‍ നിന്നും മാറ്റി ചെറുപയര്‍ മിക്‌സ് തണുക്കാന്‍ വയ്ക്കാം.
ചെറുപയര്‍ മിക്‌സ് തണുത്ത ശേഷം ഓരോ ഉരുളകളാക്കി ഉരുട്ടി എടുക്കണം.
ഇതിനായുള്ള ബാറ്റര്‍ തയാറാക്കാന്‍ ഒരു ബൗളിലേക്കു മൈദ, അരിപ്പൊടി ,മഞ്ഞള്‍പ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുക.
ഇനി പൊടിയിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് നല്ല കട്ടിയുള്ള ബാറ്റര്‍ തയാറാക്കണം. സുഖിയന്‍ വറുത്തെടുക്കാന്‍ ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
നേരത്തെ തയാറാക്കി വച്ച ചെറുപയര്‍ ഉരുട്ടിയതു ഓരോ ബോള്‍സ് എടുത്തു മാവില്‍ നന്നായി മുക്കിയ ശേഷം വെളിച്ചെണ്ണയില്‍ ഇട്ടു രണ്ടു വശവും ഒരു പോലെ വറുത്തെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here