മഴ, നല്ല ചൂട് ചായ, മൊരിഞ്ഞ ഉള്ളിവട ! വൈകുന്നേരം മനോഹരമാക്കാന്‍ മറ്റെന്ത് വേണം

വൈകുന്നേരങ്ങളില്‍ ഈ മ‍ഴയൊക്കെ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ചൂട് ചായക്കൊപ്പം നല്ല മൊരിഞ്ഞ ഉള്ളിവട ക‍ഴിക്കാന്‍ എന്ത് രസമായിരിക്കും. നല്ല ആവി പറക്കുന്ന ഏലയ്ക്കയിട്ട ചായയും രണ്ട് ഉള്ളിവടയും ഉണ്ടെങ്കില്‍, അതിന്‍റെ രുചിയും ഫീലും ഒന്ന് വേറെ തന്നെയാണ്. നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

സവാള നീളത്തിലരിഞ്ഞത് – 2 എണ്ണം

ഇഞ്ചി കൊത്തിയരിഞ്ഞത് – 1 ടീസ്പൂൺ

പച്ചമുളക് വട്ടത്തിലരിഞ്ഞത് – ഒരെണ്ണം

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾ പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കടലപ്പൊടി – 4 ടേബിൾസ്പൂൺ

മൈദ – 2 ടേബിൾസ്പൂൺ

അരിപ്പൊടി – 1 ടേബിൾസ്പൂൺ

കായപ്പൊടി – ¼ ടീസ്പൂൺ

ഓയിൽ – വറുക്കുന്നതിന്

തയ്യാറാക്കുന്ന വിധം:

സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും കൂട്ടിയോജിപ്പിച്ചു പത്തുമിനിറ്റ് മൂടിവയ്ക്കുക

ഇതിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് എടുക്കാം.

ഇനി കൈ വെള്ളത്തില്‍ നനച്ചശേഷം മാവില്‍ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമര്‍ത്തി കൊടുത്തശേഷം ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കുക

രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് വറുത്തു കോരുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News