തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

uzhunnu vada

നല്ല മൊരിഞ്ഞ ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. തട്ടുകട സ്‌റ്റൈല്‍ മൊരിഞ്ഞ പഞ്ഞിപോലത്തെ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കിയാലോ ?

ചേരുവകള്‍

ഉഴുന്ന് പരിപ്പ് – 2 കപ്പ്

വെള്ളം

വറുത്ത അരിപ്പൊടി – 1/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കായപ്പൊടി – 1/2 ടീസ്പൂണ്‍

സവാള – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്

പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്

വറ്റല്‍മുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്

കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്

കറിവേപ്പില – 2 തണ്ട് അരിഞ്ഞത്

ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്

ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

Also Read : എത്ര കഴുകിയിട്ടും പാത്രത്തിലെ ചായക്കറ മാറുന്നില്ലേ? ഏത് കറയും പമ്പകടക്കാന്‍ അടുക്കളയിലുള്ള ഈ ഐറ്റം മാത്രം മതി

തയ്യാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക.

വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക.

അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.

വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക.

ചൂടായ എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ വറത്തു കോരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News