ഉഴുന്നവടയും പരിപ്പുവടയുമെല്ലാം മാറിനില്‍ക്കും; വൈകുന്നേരമൊരുക്കാം ഒരു വെറൈറ്റി വട

ഇന്ന് വൈകുന്നേരം ചായയ്‌ക്കൊപ്പം കഴിക്കാവുന്ന ഗ്രീന്‍പീസ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ? സിംപിളായി ഗ്രീന്‍പീസ് വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ഗ്രീന്‍ പീസ്: 1 കപ്പ്

സവാള: 1

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 ടേബിള്‍ സ്പൂണ്‍

പച്ചമുളക്: 4

വറ്റല്‍ മുളക്: 6

മല്ലിയില: 1/2 കപ്പ്

ഗരം മസാല: 1 ടീസ്പൂണ്‍

Also Read : കഫമാണോ പ്രശനം? ഇതാ ഗ്രാമ്പൂകൊണ്ടൊരു സൂത്രവിദ്യ

മല്ലിപൊടി: 1 ടീസ്പൂണ്‍

ജീരകം പൊടി: 1/2 ടീസ്പൂണ്‍

നാരങ്ങ നീര്: പകുതി നാരങ്ങ

ഉപ്പ്: 1 ടീസ്പൂണ്‍

ബേക്കിംഗ് സോഡ: 1/4 ടീസ്പൂണ്‍

ഉരുളക്കിഴങ്ങ്: ഒരു വലിയത് (വേവിച്ച് ഉടച്ചത്)

തയ്യാറാക്കുന്ന വിധം

ഗ്രീന്‍ പീസ് 8 മണിക്കൂര്‍ കുതര്‍ത്തുക.

പൂര്‍ണ്ണമായും വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക.

ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക.

ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.

ഇപ്പോള്‍ 1/4 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഇനി നേര്‍ത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതല്‍ കുറഞ്ഞ തീയില്‍ നന്നായി ഫ്രൈ ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News