വെറും അഞ്ച് മിനുട്ട് മാത്രം മതി, ചായക്കൊപ്പം കഴിക്കാം ഒരു വെറൈറ്റി വട

prawns vada

പല തരത്തിലുള്ള വടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍ വടകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചെമ്മീന്‍ വടയാണ്. നല്ല കിടിലന്‍ രുചിയില്‍ ചെമ്മീന്‍ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചെമ്മീന്‍ വട

1.ചെമ്മീന്‍ വൃത്തിയാക്കിയത് – 350 ഗ്രാം

ഉപ്പ് – പാകത്തിന്

2.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

3.വെളിച്ചെണ്ണ – പാകത്തിന്

4.സവാവ പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂണ്‍

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

5.മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

6.വറുത്ത അരിപ്പൊടി – മൂന്നു വലിയ സ്പൂണ്‍

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍

മുട്ടവെള്ള – അല്‍പം

7.മുട്ട – രണ്ട്, അടിച്ചത്

Also Read :ഇതൊരു ഒന്നൊന്നര മത്തിക്കറിയാണ് മക്കളേ… ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട !

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകളെല്ലാം ഒരുമിച്ച് വേവിക്കുക.

ഇത് തേങ്ങ ചേര്‍ത്തു ചതച്ചു വയ്ക്കണം.

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ വഴറ്റണം.

ഇതിലേക്കു ചെമ്മീന്‍ മിശ്രിതം ചേര്‍ത്തു നന്നായി മൊരിച്ചെടുക്കണം.

ചൂടാറിയ ശേഷം ആറാമത്തെ ചേരുവ ചേര്‍ത്ത് കുഴച്ചെടുക്കണം.

ചെറിയ ഉരുളകളാക്കി ഒന്നമര്‍ത്തിയ ശേഷം മുട്ട അടിച്ചതില്‍ മുക്കി ചൂടായ എണ്ണയില്‍ മൊരിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News