എവറസ്റ്റ് കയറവെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. ബ്രിട്ടീഷ് സ്വദേശിയായ ആൻഡ്രൂ കോമിൻ സാൻഡി ഇർവിന്റെ കാലാണ് മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. നാഷണൽ ജ്യോഗ്രഫിക്കുവേണ്ടി ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിൻ നയിച്ച സംഘമാണ് ഈ ശരീരഭാഗം കണ്ടെത്തിയത്.
കാലിലണിഞ്ഞ സോക്‌സില്‍ ‘എസി ഇർവിൻ’ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയാണ് ഇത് നൂറ് വർഷം മുൻപ് കാണാതായ ആൻഡ്രൂവിന്റെ കാലാണെന്ന് തിരിച്ചറിഞ്ഞത്.
ALSO READ; കമലയ്ക്കുവേണ്ടി പാട്ടുപാടി എആർ റഹ്മാൻ: മ്യൂസിക് വീഡിയോ ഉടൻ പുറത്തിറങ്ങും
1924ൽ ജോർജ് മല്ലോറിക്കൊപ്പമാണ് ആൻഡ്രു എവറസ്റ് കയറിയത്. മല്ലോറിയുടെ ശരീരാവശിഷ്ടങ്ങൾ വർഷങ്ങൾക്കുമുമ്പേ കണ്ടെടുത്തിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആൻഡ്രുവിനെ പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏറെ നാളായുള്ള ഈ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇപ്പോൾ അദ്ദേഹത്തിൻറെ ശരീര ഭാഗം കണ്ടെത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here