എല്‍ഡിഎഫ് കാലത്ത് എല്ലാ മേഖലയിലും പുരോഗതി; ഒരു വര്‍ഷം കൊണ്ട് 1,40,000 സംരംഭങ്ങള്‍

സംസ്ഥാനത്ത് എല്ലാ മേഖലയിലും പുരോഗതി കൈവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് 1,40,000 സംരംഭങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. സംസ്ഥാനത്ത് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്നതില്‍ യുഡിഎഫ് പരിഹസിച്ചു. എന്നാല്‍ ഇടത് മുന്നണി സര്‍ക്കാര്‍ അത് സാധ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് മുന്നണി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ പുതിയ സംരംഭകരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് മുന്നണി സര്‍ക്കാരിന്റെ കാലയളവില്‍ കേരളത്തില്‍ 8,500 കോടിയോളം നിക്ഷേപമുണ്ടായി. മൂന്ന് ലക്ഷത്തോളം തൊഴിലവസരമാണ് ഉണ്ടായത്. 2016 ലെ അവസ്ഥയാണെങ്കില്‍ കേരളം ഇപ്പോള്‍ എന്താകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫ് ഭരണ കാലത്ത് നാഷണല്‍ ഹൈവേ അതോറിറ്റി ഉള്‍പ്പെടെ കേരളം വിട്ടു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് കാര്യം തുറന്നു പറഞ്ഞു. ജനങ്ങള്‍ സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News