സ്‌നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും: എ എന്‍ ഷംസീര്‍

സ്‌നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ക്രിസ്തുമസ് മാനവികതയുടെ പുതുപിറവിയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

read also:‘അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ’; ആശംസകൾ നേർന്ന് ഗവര്‍ണർ

ഓരോ ആഘോഷത്തെയും സവിശേഷമാക്കുന്നത് അതുയര്‍ത്തുന്ന മാനവികമൂല്യങ്ങളാണ്. പരസ്പര സ്‌നേഹത്തിന്റെയും സമഭാവനയുടേയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നത്. മുറിക്കുന്ന കേക്കിന്റെ നിറമോ വലുപ്പമോ രുചിയോ അല്ല, അത് പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരം. എല്ലാ കുഞ്ഞുങ്ങള്‍ക്കും സമ്മാനവുമായി എത്തുന്ന സാന്ത നിതാന്ത സ്‌നേഹത്തിന്റെ പ്രതീകമാണ്. വഴികാട്ടിയ ഒറ്റ നക്ഷത്രത്തിന്റെ വെളിച്ചമാണ് വിശ്വം മുഴുവനും എത്തിയത്. സ്‌നേഹത്തിന്റെ ഒരുണ്ണി പിറക്കുന്നതോടെ സമ്പന്നമാകുന്ന കാലിത്തൊഴുകളാണ് നമ്മുടെ ഓരോരുത്തരുടേയും മനസ്സുകള്‍. ഈ ക്രിസ്മസും മാനവികതയുടെ പുതുപിറവിയാകട്ടെയെന്നും ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നതായും സ്പീക്കര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

read also:മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗയെ വീണ്ടും ചര്‍ച്ചക്ക് വിളിച്ച് ഉപരാഷ്ട്രപതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News