‘ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നു’, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ ഓരോ മിനുട്ടിലും മൂന്ന് പെൺകുട്ടികൾ ശൈശവ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ റിസേർച്ച് സംഘമാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശൈശവ വിവാഹങ്ങൾ നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിലാണ് ഇപ്പോൾ രാജ്യത്തെ ക്രൈം റെക്കോർഡിനെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള കണക്കുകൾ പുറത്തുവന്നത്.

ALSO READ: ‘എൻ്റെ ഭൂമി അവർ തട്ടിയെടുത്തു, കൂട്ടുനിന്നത് ഭരണകൂടം’, മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍: വീഡിയോ

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018 – 2022 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ 3863 ശൈശവ വിവാഹമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഓരോ വർഷത്തിലും 16 ലക്ഷത്തോളം പെൺകുട്ടികളാണ് നിർബന്ധിത ശൈശവ വിവാഹത്തിന് നിര്ബന്ധിതരാകുന്നത്.

ALSO READ: ‘നിതീഷ് ജീ പ്ലീസ് നോട്ട് പാലം നമ്പർ 15 ഓൺ ദി സ്റ്റേജ്’, നാലാഴ്ചക്കിടെ ബിഹാറിൽ നിലം പതിച്ചത് 15 പാലങ്ങൾ

അതേസമയം, അസമിൽ മുൻവർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി 81% ൽ അധികം ശൈശവ വിവാഹങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴും 91% ശൈശവ വിവാഹ കേസുകളും കോടതിയിൽ തീർപ്പാകാതെ കിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News