‘അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി’; കേരളത്തിലെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് ഷമീർ ടി പി; ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ വികസനങ്ങളെ എണ്ണിപ്പറഞ്ഞ് ഷമീർ ടി പി. അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി എന്നും അടിസ്ഥാന സൗകര്യം,വ്യവസായം, ഐടി, സ്റ്റാർട്ടപ് തുടങ്ങി എല്ലാ മേഖലകളിലും കേരളം അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത് എന്നും ഷമീർ ടി പി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരിക്കലും സാധ്യമാവില്ല എന്ന് എതിരാളികൾ വെല്ലുവിളിച്ച ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും ദേശീയ പാത വികസനവും ഉൾപ്പെടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി കളഞ്ഞ പദ്ധതികളാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Also read: “രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യം”: വി ഡി സതീശന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

വികസനവുമായി ബന്ധപ്പെട്ട് കേരളത്തെക്കുറിച്ച് നിലനിന്നിരുന്ന മുൻവിധികളെയെല്ലാം തിരുത്തിയെഴുതിയ എട്ടര വർഷമാണ് കടന്നു പോയത്. അടിസ്ഥാന സൗകര്യം,വ്യവസായം, ഐടി, സ്റ്റാർട്ടപ് തുടങ്ങി എല്ലാ മേഖലകളിലും കേരളം അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്.
അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി. ഒരിക്കലും സാധ്യമാവില്ല എന്ന് എതിരാളികൾ വെല്ലുവിളിച്ച ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും ദേശീയ പാത വികസനവും ഉൾപ്പെടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി കളഞ്ഞ പദ്ധതികളാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിരവധി മേഖലകളിൽ ദേശീയ-അന്തർദ്ദേശീയ ബഹുമതികൾ കേരളത്തെ തേടിയെത്തി. വ്യവസായം തുടങ്ങാൻ പറ്റാത്ത സ്ഥലമെന്ന അപഖ്യാതി മാറ്റി സംരഭക സൗഹൃദ സംസ്ഥാനമെന്ന അംഗീകാരം സ്വന്തമാക്കാൻ നമുക്ക് സാധിച്ചു. ഒരിക്കലും സാധ്യമാവില്ല എന്ന് എതിരാളികൾ വെല്ലുവിളിച്ച ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും ദേശീയ പാത വികസനവും ഉൾപ്പെടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി കളഞ്ഞ പദ്ധതികൾ.

ദുരന്തങ്ങൾ പേമാരി പോലെ പെയ്തിറങ്ങിയിട്ടും, യൂണിയൻ സർക്കാർ ദയാരഹിതമായി വേട്ടയാടിയിട്ടും,ജനങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച നിശ്ചയദാർഡ്ഡ്യം. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നോക്കുമ്പോഴും എന്ന് വേണ്ട ഇടവേളകളില്ലാതെ മാധ്യമങ്ങൾ നിരന്തരമായി വേട്ടയാടിയിട്ടും ലക്ഷ്യത്തിലേക്കുള്ള യാത്രകളിൽ പതറാത്ത കർമ്മ ധീരത.

“ഞങ്ങളെ അക്രമിക്കുന്നവരുണ്ടാവും,
ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും,
അവർ ആ വഴിക്ക് പോവുക എന്നേയുള്ളൂ,
അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ല,
ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്റെ പ്രശ്നങ്ങളാണ്,ഈ നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയേറ്റവരാണ് ഞങ്ങൾ,
ആത്മധൈര്യത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും..”

മുഖ്യമന്ത്രി പറഞ്ഞ ഈ വാക്കുകൾ ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപ്രതിരോധ്യമായി മുന്നോട്ട് നയിക്കുന്നത് എന്ന് തോന്നാറുണ്ട്.
അപാരമായ ബൗദ്ധികതയിൽ,
ബുദ്ധി കൂർമ്മതയിൽ,
ദീർഘ വീക്ഷണത്തിൽ,
സഖാവ് ഇഎംഎസ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സരസതയിലും നൈർമ്മല്യത്തിലും
സൂക്ഷിച്ച രാഷ്ട്രീയ ധിഷണതയിൽ
സഖാവ് ഇകെ നായനാരെ ഞാൻ ഒരുപാട് സ്നേഹിച്ചിട്ടുണ്ട്,
വിട്ടു വീഴ്ചയില്ലാത്ത ആദർശ ധീരതയിൽ,
സമാനതകളില്ലാത്ത ത്യാഗ ചരിത്രങ്ങളുടെ ഗരിമയിൽ,
സഖാവ് വിഎസ്,‌
എന്റെ കൗമാരത്തെ ആവേശഭരിതമാക്കിയിട്ടുണ്ട്,
എന്നിരിക്കെ,
എനിക്കേറ്റവും ഇഷ്ടമുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് മറ്റൊന്നാണ്,
അസാധാരണമായ വെല്ലുവിളികളെയും,
ഇടവേളകളില്ലാത്ത ആക്രമണങ്ങളെയും,
ദയാരഹിതമായ വിമർശനങ്ങളെയും,
നേരിട്ട നിശ്ചയദാർഢ്യത്തിന്റെ പേര്,
പരുക്കനെന്നും ചിരിക്കാനറിയാത്തവനെന്നും
മാധ്യമങ്ങൾ പതിച്ചു നൽകിയ പ്രതിച്ഛായയെ,
സമാനതയില്ലാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവെന്ന് എതിർപക്ഷത്ത് നിലയുറപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ കൊണ്ടടക്കം പറയിപ്പിച്ച
ഹൃദയ വിശുദ്ധിയുടെ പേര് ,
പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News