ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി; വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഒരു കുടുംബം

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി ആയാൽ എങ്ങനെ ഉണ്ടാവും ? സംഭവം ഉള്ളതാണ്. പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ എല്ലാവരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ലാർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ 9 പേരാണ് ഓഗസ്റ്റ് 1 ന് ജന്മദിനം ആഘോഷിക്കുന്നത്. ഈ അപൂർവ നേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡും ഇനി ഈ കുടുംബം സ്വന്തമാക്കിയിരുന്നു.

also read; ജീവിതത്തിലേക്ക് ഒരു ഗോൾ ! ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ കഥ പങ്കുവെച്ചിരിക്കുന്നത്. ആമിർ അലി പാകിസ്താനിലെ ലാർക്കാന സ്വദേശിയാണ്. ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. 7 കുട്ടികളിൽ നാല്‌ പേർ ഇരട്ടകൾ. എല്ലാവരുടെയും പ്രായം 19 നും 30 നും ഇടയിലാണ്. യാദൃശ്ചികമെന്ന് പറയട്ടെ, എല്ലാവരുടെയും ജന്മദിനം ഓഗസ്റ്റ് 1 നും. അമീറിന്റെയും ഖുദേജയുടെയും വിവാഹവാർഷികവും ഓഗസ്റ്റ് 1 നാണ് എന്നത് മറ്റൊരു അത്ഭുതം. ഒമ്പത് കുടുംബാംഗങ്ങൾ ഒരേ തീയതിയിൽ ജനിച്ചു എന്ന ലോക റെക്കോർഡും, ഒപ്പം ഒരേ തീയതിയിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോർഡും ഈ കുടുംബം സ്വന്തമാക്കി.

also read; ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഏകോപനത്തിനായി ഡോക്ടര്‍മാരെ അയയ്ക്കും: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News