കൊടൈക്കനാലിലെ ഗുണ കേവിൽ പതിയിരിക്കുന്നതെന്ത്? ചെകുത്താന്റെ അടുക്കളയുടെ ശാസ്ത്രീയ വശം അറിയാം? രക്ഷപ്പെട്ട ഒരേയൊരു മലയാളിയുടെ കഥയും

സഞ്ചാരികളെ തന്നിലേക്ക് ആകർഷിക്കുന്ന എന്തോ ഒന്ന് ചില ഇടങ്ങളിലുണ്ടാകും. വിനോദത്തിനുമപ്പുറം മനസിനെയോ ശരീരത്തെയോ സ്വാധീനിക്കുന്ന ഘടകങ്ങളാണ് അതിന് കാരണം. അത്തരത്തിൽ ഒരിടമാണ് കൊടൈക്കനാലിലെ ഗുണ കേവ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിദംബരം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ഗുണ കേവിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമാവുകയാണ്. കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന ഗുണ കേവിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ നിർമിച്ചിരിക്കുന്നത്. കമൽ ഹാസന്റെ ഗുണ എന്ന ചിത്രമാണ് ഈ വിനോദ സഞ്ചാര കേന്ദ്രത്തിന് ഗുണ കേവ് എന്ന പേര് നൽകിയത്. മനോഹാരിത കൊണ്ട് മാടി വിളിക്കുമ്പോഴും മടിത്തത്തിൽ ഗുണ കേവ് ഒളിപ്പിച്ച ചില അപകടങ്ങൾ ഉണ്ട്, അകപ്പെട്ടവർക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത അപകടം.

ALSO READ: ശശികുമാറും ലിജോമോൾ ജോസും ഒന്നിക്കുന്ന ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

കണക്കുകൾ പ്രകാരം ഏകദേശം 13 പേരുടെ ജീവൻ ഗുണ കേവിൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ചെകുത്താന്റെ അടുക്കളയിൽ വീണിട്ടും ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ ഒരു മലയാളിയാണ്. 2006ൽ എറണാകുളത്ത് നിന്ന് വിനോദ സഞ്ചാര യാത്രയ്ക്ക് പോയ ഒരു സംഘത്തിലെ യുവാക്കളിൽ ഒരാളാണ് ആ ഭാഗ്യവാൻ. ഗുണ കേവിൽ നിന്ന് തിരിച്ചു വന്ന ആ ചെറുപ്പക്കാരനാണ് ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള മനുഷ്യൻ എന്ന് വേണമെങ്കിൽ പറയാം.

ALSO READ: ‘തദ്ദേശവാസികളായ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ഒരേ സമയം സര്‍വ്വീസില്‍ പ്രവേശിക്കുന്നത് ചരിത്ര സംഭവം’: മന്ത്രി കെ രാധാകൃഷ്ണന്‍

1821ൽ അമേരിക്കക്കാരനായ ബിഎസ് വാർഡ് ആണ് ഈ സ്ഥലം കണ്ടെത്തിയത്. 2230 മീറ്റർ ഉയരത്തിൽ, ഷോള മരങ്ങളും പുല്ലും കൊണ്ട് മൂടപ്പെട്ട ഗുണകേവ് മൂന്ന് പാറകൾ കൂടിച്ചേരുന്നതാണ്. ഇവ സാധാരണ പാറകൾ അല്ല. അസാധാരണമാം വിധം വലിപ്പം ഈ മൂന്ന് പാറകളാണ്. അതുകൊണ്ട് തന്നെ ഗുഹയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർ രണ്ട് വലിയ പാറകളിലും ഒരുപോലെ പിടിച്ചിറങ്ങേണ്ടതുണ്ട്. ഇതിനിടയിൽ കൈ തെന്നിയും മറ്റും അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഗുണ കേവ് അപകടങ്ങൾ കണക്കിലെടുത്ത് സർക്കാർ അടച്ചിട്ടിരിക്കുകയാണ്.

ഹിന്ദു മിത്തോളജി പ്രകാരം ഈ ഗുഹകളിൽ നിന്നാണ് പാണ്ഡവർ ഭക്ഷണം പാകം ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. അതിനാൽ ‘അടുക്കള’ എന്ന പദം ഈ സ്ഥലത്തെ വിശേഷിപ്പിക്കാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ‘പിശാച്’ എന്ന വാക്ക് ഇതിനൊപ്പം എപ്പോൾ ചേർന്ന് എന്നതിന് തെളിവുകൾ ഒന്നുമില്ല. ചില സഞ്ചാരികളുടെ അഭിപ്രായത്തിൽ, ഗുഹയിൽ വസിക്കുന്ന വവ്വാലുകളിൽ നിന്നാണ് ഡെവിൾ എന്ന വാക്ക് വന്നതെന്ന് പറയപ്പെടുന്നു. ഇവ കൂട്ടമായി തിങ്ങിപ്പാർക്കുന്നത് കൊണ്ട് തന്നെ ഈ സ്ഥലത്തെ അപകടങ്ങൾക്ക് കാരണം പ്രേതമാണെന്നും മറ്റും പ്രദേശവാസികൾ വിശ്വസിക്കുന്നു.

എത്ര അപകടം പിടിച്ചതാണെങ്കിലും കൊടൈക്കനാലിൽ പോകുന്നവർ ഗുണ കേവ് കാണാതെ മടങ്ങരുത് എന്ന് തന്നെയാണ് എല്ലാ സഞ്ചാരികളും അഭിപ്രായപ്പെടുന്നത്. ഏതാണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഏകദേശം 600 അടിയോളം ചെന്നെത്തുന്ന ഈ ഗുഹ യഥാർത്ഥത്തിൽ ഒരു അത്ഭുത കാഴ്‌ച തന്നെയാണ്. പൈൻ മരങ്ങളുടെ വേരുകളാൽ ചുറ്റപ്പെട്ട അതിന്റെ പ്രകൃതി ഭംഗി ആസ്വദിക്കപ്പെടേണ്ടത് തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News