വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവേകൾ: പി മോഹനൻ

വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവ്വേകളെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇതൊക്കെയും ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമാണെന്നും പി മോഹനൻ പറഞ്ഞു. മാതൃഭൂമി നടത്തുന്നത്‌ കോൺഗ്രസ്‌ പ്രചാരണമെന്ന് എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലം സെക്രട്ടറി എ പ്രദീപ്‌കുമാർ പ്രസ്‌താവനയിൽ പറഞ്ഞു. വടകരയിൽ യുഡിഎഫ് ചുവടുറപ്പിച്ച് എന്ന് പറയുന്നവർ വടകരയിൽ കണ്ണ് തുറന്നു നടക്കണമെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. വടകരയിൽ എൽഡിഎഫ് ജയിക്കും. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. പെയ്ഡ് സർവ്വേകൾ കൊണ്ട് അത് മാറ്റാൻ സാധിക്കില്ല. വടകരയിൽ കോൺഗ്രസ് അവഗണിക്കപ്പെട്ടു. മുതിർന്ന നേതാക്കൾ പോലും ചിത്രത്തിൽ ഇല്ലെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

Also Read: അക്രമം അഴിച്ചുവിട്ട് യുഡിഎഫ്; എൽഡിഎഫിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി പ്രവർത്തകർക്ക് നേരെയും ആക്രമണം

തെരഞ്ഞെടുപ്പിൽ ജനവികാരം ഇടതുപക്ഷത്തിന്‌ അനുകൂലമാണെന്ന്‌ വന്നപ്പോൾ കോൺഗ്രസിനെ എങ്ങനെയെങ്കിലും കരകയറ്റാനാകുമോ എന്ന്‌ പരിശ്രമിക്കുകയാണ്‌ മാതൃഭൂമി പത്രമെന്ന്‌ എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി സെക്രട്ടറി എ പ്രദീപ്‌കുമാർ പ്രസ്‌താവനയിൽ പറഞ്ഞു. നിഷ്‌പക്ഷമാണെന്ന്‌ ആവർത്തിച്ച്‌ അവകാശപ്പെടുന്ന മാതൃഭൂമി, അതിന്റെ വായനക്കാരെ കബളിപ്പിക്കുന്നതിന്‌ ഒന്നാംതരം തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ അവലോകനമെന്ന മട്ടിൽ ഏപ്രിൽ 24–ന്‌ എഡിറ്റ്‌ പേജിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് നിഗമനങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതമായ കോൺഗ്രസ്‌ അനുകൂല പ്രചാരണമാണെന്നും പ്രദീപ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് കൊട്ടിക്കലാശത്തിനിടയിൽ എൽഡിഎഫ് പ്രവർത്തകർക്കുനേരെ കോൺഗ്രസിന്റെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News