പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകളുണ്ട്: ഡിവൈഎസ്പി

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. കെ സുധാകാരനുമായുള്ള മോൻസന്റെ ബന്ധത്തെക്കുറിച്ചായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ. ഒത്തു തീർപ്പിന് എബിൻ എബ്രഹാം ശ്രമിച്ചതടക്കമുള്ള തെളിവുകൾ നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്നും പോക്‌സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിരുന്നില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ഡിവൈഎസ്പി റസ്റ്റം വ്യക്തമാക്കി.പോക്സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിന് ഭീഷണിപ്പെടുത്തണമെന്നും റസ്റ്റം ചൂണ്ടിക്കാട്ടി.

പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മ ഉള്ള തന്റെ വീട്ടിലേക്ക് കോണ്ഗ്രസ്സ് മാർച്ച് നടത്തിയത് ശരിയായില്ല. ജയിലിൽ നിന്ന് മോൻസൺ സുധാകരനെ വിളിച്ചിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. മകനെയും തൻ്റെ അഭിഭാഷകനെയും മാത്രമാണ് മോൻസൺ വിളിച്ചതെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News