മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിൽ ഉണ്ടായിരുന്ന മരം മുറിച്ചുമാറ്റിയ സംഭവം; പരാതിക്കാരനായ എസ്ഐയുടെ മൊഴിയെടുക്കും

sujith das

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിൽ നിന്ന് മരംമുറിച്ചു കടത്തിയ സംഭവത്തിൽ പരാതിക്കാരനായ എസ്ഐയുടെ മൊഴിയെടുക്കും. അന്വേഷണ ഉദ്യോഗസ്ഥൻ തൃശൂർ ഡിഐജി തോംസൺ ജോസ് എസ്‌ഐ എൻ ശ്രീജിത്തിനെ വിളിപ്പിച്ചു. എസ്പിയായിരുന്ന സുജിത് ദാസാണ് മരം കൊള്ളയടിച്ചതെന്നാണ് പരാതി. എൻ ശ്രീജിത്ത് നൽകിയ പരാതി ഉന്നയിച്ചാണ് പി വി അൻവർ എംഎൽഎ എസ് പിയായിരുന്ന സുജിത്ത് ദാസിനെതിരെ വെളിപ്പെടുത്തലുകൾ തുടങ്ങിയത്.

Also Read; ‘എഡിജിപി സിപിഐ എമ്മിൻ്റെയോ എൽഡിഎഫിൻ്റെയോ പ്രതിനിധി അല്ല, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കുന്നതല്ല’: ടിപി രാമകൃഷ്ണൻ

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഹൗസിൽ ഉണ്ടായിരുന്ന തേക്ക്, മഹാഗണി മരങ്ങളാണ് കാണാതായത്. മരങ്ങൾ മുറിച്ചുകൊണ്ടു പോയി കോട്ടക്കലിൽ നിന്ന് ഫർണിച്ചറുകളാക്കി എസ്പി സുജിത്ത് ദാസ് കൊല്ലത്ത് വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. സംഭവം പുറത്തറിഞ്ഞതോടെ ഫർണിച്ചറുകൾ കത്തിച്ചുകളഞ്ഞെന്ന് പിവി അൻവർ പുറത്തുവിട്ട എസ്പിയുമായുള്ള ഫോൺ സംഭാഷണത്തിൽ പരാമർശിച്ചിരുന്നു.

Also Read; മെഡിക്കൽ ക്യാമ്പിനിടെ ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി 12 പെൺകുട്ടികൾ, ഡോക്ടര്‍ പിടിയില്‍; സംഭവം കോയമ്പത്തൂരിൽ

സ്വർണക്കടത്തു സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെത്തുടർന്ന് എൻ ശ്രീജിത്ത് സസ്പെൻഷനിലാണ്. പെരുമ്പടപ്പ് എസ്ഐ ആയിരിക്കുകയായിരുന്നു നടപടി. ശ്രീജിത്ത് നൽകിയി മരം കൊള്ളയടിച്ചെന്ന പരാതിയിൽ മൊഴിയെടുക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ തൃശ്ശൂർ ഡിഐജി തോംസൺ ജോസ് വിളിപ്പിച്ചു. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്നാണ് നിർദേശം. തൃശ്ശൂർ ഡിഐജി ഓഫീസിലെത്തിയാണ് മൊഴി നൽകുക. കഴിഞ്ഞദിവസം പിവി അൻവർ എംഎൽഎയുടെ മൊഴിയും ഡിഐജി രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News