കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ബോംബ് ട്രിഗ്ഗർ ചെയ്യാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ, ബോംബ് നിർമിക്കാൻ ഉള്ള സെർച്ച് ഹിസ്റ്ററി എല്ലാം ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി.
ALSO READ:കേരളത്തിന്റെ മതസാഹോദര്യത്തിന് കോട്ടം തട്ടരുത് : മന്ത്രി മുഹമ്മദ് റിയാസ്
ഇയാൾ സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ ആയിട്ടാണ്. സ്ഫോടനത്തിനു ശേഷമാണു ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഡൊമിനിക് പറഞ്ഞു. അതേസമയം ഡൊമിനിക് മാർട്ടിനെ കളമശ്ശേരി എ ആർ ക്യാമ്പിൽ എത്തിച്ചു.സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മാർട്ടിന്റെ വെളിപ്പെടുത്തലിന് പിന്നാലെ തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. തമ്മനത്തെ വാടക വീട്ടിലാണ് ഡൊമനിക് മാർട്ടിനും ഭാര്യയും താമസിക്കുന്നത്.
ALSO READ:കേരളത്തിന്റെ മതസാഹോദര്യത്തിന് കോട്ടം തട്ടരുത് : മന്ത്രി മുഹമ്മദ് റിയാസ്
അതേസമയം എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണ് താനെന്നും തെറ്റായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് തനിക്ക് ബോധ്യപ്പെട്ടതായും ഡൊമിനിക് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here