ഷാഫി പറമ്പിലിൻ്റെ സാമ്പത്തിക ക്രമക്കേടുകളുടെ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വിടും; പ്രതികരണവുമായി പുറത്താക്കിയ യൂത്ത് കോൺഗ്രസ് നേതാവ്

കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിലിന് എതിരായി ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സദ്ദാം ഹുസൈൻ കൈരളിയോട് പറഞ്ഞു.ഷാഫിക്കെതിരായ സാമ്പത്തിക ആരോപണങ്ങളിൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകരിൽ നിന്ന് തന്നെ നേരിടുന്നത് വലിയ ആക്രമണമാണ്.ഇതിൻ്റെ പേരിൽഭീഷണി സന്ദേശങ്ങളും ഫോൺ വിളികളും തനിക്കെതിരെ വരുന്നു എന്നും സദ്ദാം ആരോപിച്ചു.

Also Read: മോൻസൻ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കെ സുധാകരൻ

തനിക്ക് സംസ്ഥാന നേതാക്കളുടെ വരെ പിന്തുണ ലഭിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ ഷാഫി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഷാഫിയുടെ സമ്മർദ്ദത്തിലാണ് തനിക്കെതിരെയുണ്ടായി ഡിസിസി തന്നെ പുറത്താക്കിയത് എന്നും സദ്ദാം പറഞ്ഞു.

തനിക്കെതിരായ നടപടി രണ്ടു ദിവസത്തിനുള്ളിൽ പിൻവലിക്കണം. ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഡിസിസി പ്രസിഡന്റിന് വക്കീൽ നോട്ടീസ് അയച്ചതായും സദ്ദാം ഹുസൈൻ അറിയിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്നതിനെ തുടന്നാണ് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ പാലക്കാട് ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്. ഷാഫി പറമ്പിലിനെതിരെ പത്രസമ്മേളനം നടത്തി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാണ് സദ്ദാം ഹുസൈനെതിരെ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതിന് പുറമേ സദ്ദാം ഹുസൈന്‍ അച്ചടക്കലംഘനം നടത്തിയതും നടപടിക്ക് കാരണമായി എന്നാണ് ന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News