മനുഷ്യരക്തവും മുലപ്പാലും ലഹരിപദാർഥങ്ങളും; പുരാതന ഈജിപ്തിലെ ലഹരി പാനീയത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തി ഗവേഷകർ

Egyptian Bes mug

2,000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ പാത്രത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മാന്ത്രിക ആചാരത്തിൽ ഉപയോഗിച്ചിരുന്ന ഒരു സൈക്കഡെലിക് മിശ്രിതമാണെന്ന് കണ്ടെത്തി. മാന്ത്രിക ആചാരത്തിൽ ഉപയോഗിച്ചിരുന്ന ഒരു സൈക്കഡെലിക് മിശ്രിതമാണ് ഇതിലെന്നാണ് കണ്ടെത്തിയത്. യു എസ് ഗവേഷകനാണ് പുതിയ രഹസ്യങ്ങൾ പുറത്തെത്തിച്ച്.

മനുഷ്യരക്തവും മുലപ്പാലും ലഹരിപദാർഥങ്ങളുമായിരുന്നത്രെ പുരാതന ഈജിപ്ഷ്യരുടെ ലഹരിപാനീയത്തിലെ പ്രധാന ഘടകങ്ങൾ. 1984-ൽ ടാമ്പ മ്യൂസിയം ഓഫ് ആർട്ടിലേക്ക് സംഭാവന ചെയ്ത ഈജിപ്ഷ്യൻ ബെസ് മഗ്ഗാണ് പഠന വിധേയമാക്കിയത്.

Also Read: ആ പുഞ്ചിരി ഇനിയൊരോർമ! പ്രമുഖ അമേരിക്കൻ ടിവി താരം ചക്ക് വൂളറി അന്തരിച്ചു

സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസറായ ഡേവിഡ് തനാസിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. ടാമ്പ മ്യൂസിയത്തിലെ ബെസ് മഗ്ഗിന്‍റെ അകവശത്തുനിന്ന് ഒരുഭാഗം ഇളക്കിയെടുത്ത് രാസപരിശോധനക്കും ഡിഎൻഎ പരിശോധനക്കും വിധേയമാക്കുകയാണ്. പരിശോധനയിൽ വിവിധ പദാർഥങ്ങളുടെ സാന്നിധ്യമാണ് പാത്രത്തിനുള്ളിൽ കണ്ടെത്തിയത്.

Also Read: ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിന് ജോലിയിൽ നിന്ന് പുറത്താക്കി; നിയമയുദ്ധം നടത്തി ചൈനക്കാരൻ നേടിയെടുത്തത് 41 ലക്ഷം രൂപ

പുളിപ്പിച്ച പഴച്ചാറുകൾ, തേൻ, റോയൽ ജെല്ലി, മനുഷ്യരക്തം, മുലപ്പാൽ, മ്യൂകസ് ദ്രവം എന്നിവ പാനീയം ഉണ്ടാക്കുന്നതിനായി ഉപയോ​ഗിച്ചിട്ടുണ്ട്. ഇത് ഒരു മാന്ത്രിക മയക്കുമരുന്നാണ്, അത് മദ്യപിക്കാനും തൃപ്തിപ്പെടുത്താനും ഭ്രമാത്മകത ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ളതാണ് എന്ന് ഡേവിഡ് തനാസി അഭിപ്രായപ്പെട്ടു.

കുടുംബം, മാതാക്കൾ, കുട്ടികൾ, ശിശു ജനനം എന്നിവയുടെ സംരക്ഷക ദൈവമായാണ് ബെസിനെ കണക്കാക്കുന്നത്. ബെസിന്‍റെ മുഖമുള്ള പാത്രങ്ങളാണ് ബെസ് മഗ്ഗുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News