ഏഴാം ഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയ്ക്ക് സമീപം ജദാവ്പൂര്‍ മണ്ഡലത്തിലെ ഭംഗാറിലുള്ള സതുല്യയില്‍ ആദ്യം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു, പിന്നാലെ സൗത്ത് പര്‍ഗാനാ ജില്ലയിലെ കുള്‍താലിയില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടം പോളിംഗ് സ്റ്റേഷനില്‍ കടന്നുകയറി ഇവിഎം തട്ടിയെടുത്ത് കുളത്തിലെറിഞ്ഞു. ചില പോളിംഗ് ഏജന്റുമാരെ ബൂത്തില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്തതിലുള്ള തര്‍ക്കമാണ് പ്രദേശവാസികള്‍ അക്രമാസക്തരാകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ 6.40ഓടെ റിസര്‍വ് ഇവിഎമ്മുകളും മറ്റ് സാമഗ്രഹികളും ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മോഷ്ടിച്ചു. ഒപ്പം ഒരു സിയു, ഒരു ബിയു, രണ്ട് വിവിപാറ്റ് മെഷീനുകള്‍ എന്നിവ കുളത്തിലേക്കെറിഞ്ഞു. തുടര്‍ന്ന് വേറെ ഇവിഎം എത്തിച്ചാണ് ഇവിടെ പോളിംഗ് തുടര്‍ന്നത്.
ബസിര്‍ഗത്ത് ലോക്‌സഭാ മണ്ഡലത്തിലെ സന്ദേശ്ഖാലിയില്‍ വോട്ടിംഗിന് തലേ ദിവസം തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതോടെ പ്രദേശത്തെ സ്ത്രീകളടക്കം മുളകളും തടികളുമായി അക്രമകാരികളെ നേരിടാനായി സജ്ജമായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി മത്സരിക്കുന്ന ടിഎംസിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാര്‍ബറില്‍ ടിഎംസി – ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബിജെപി സ്ഥാനാര്‍ത്ഥി അഭിജിത്ത് ദാസ്, ടിഎംസി അട്ടിമറി നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമം.
ALSO READ: അതിശക്തമായ മഴയ്ക്കുള്ള സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
West Bengal: EVM machine was seen floating in water during voting in South 24 Parganas. pic.twitter.com/HInj1D7gLe
— IANS (@ians_india) June 1, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here