തൃശ്ശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നത. വിഷയത്തിലെ പരസ്യ പ്രതികരണം സംബന്ധിച്ചാണ് ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെകെ അനീഷ്കുമാർ ഒന്നരക്കോടി രൂപ ചാക്കിൽ കെട്ടി കൊണ്ടു പോയെന്ന വെളിപ്പെടുത്തലിൽ അനീഷ്കുമാറിനെ വെള്ളപൂശേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വിശ്വസ്തനായ അനീഷ്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലിൽ പരസ്യപ്രതികരണം നടത്തരുതെന്നാണ് കെ സുരേന്ദ്രൻ പക്ഷത്തിൻ്റെ നിർദ്ദേശം.
Also Read; കാസർഗോഡ് ബേളൂരിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 135 കിലോ ചന്ദനമുട്ടി
അതേസമയം, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയുമാണ് രാജിവെച്ചത്. ബുധനാഴ്ച എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ കൗൺസിലർ കെവി പ്രഭയുടെ പിന്തുണയോടാണ് എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
Also Read; കൊല്ലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
ആകെ 33 വാർഡുകളാണ് ഉള്ളത്. അതിൽ നിലവിലെ കക്ഷിനില ബിജെപി – 18, എൽഡിഎഫ് – 9, യുഡിഎഫ് – 5, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ്. നിലവിലെ ബിജെപിയിലെ 3 കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാൽ ആണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചത്. വിമതരായി നിന്ന ബിജെപി കൗൺസിലർമാരെ അനുനയിപ്പിക്കാനാണ് രാജിവെപ്പിച്ചത് എന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here