യുവന്‍ മകിന്‍ടോഷിന് വിട

യുവന്‍ മകിന്‍ടോഷ് അന്തരിച്ചു. 50 വയസായിരുന്നു. ‘ദി ഓഫിസ്’ എന്ന പ്രശസ്ത സീരീസിലെ താരമാണ് മകിന്‍ടോഷ്. കെയ്ത് ബിഷപ് എന്ന കഥാപാത്രത്തെയാണ് ‘ദി ഓഫിസ്’ൽ മകിന്‍ടോഷ് അവതരിപ്പിച്ചത്. താരത്തിന്റെ അടുത്ത സുഹൃത്തായ എഡ് സ്‌കോട്ടും ജസ്റ്റ് റൈറ്റ് മാനേജ്‌മെന്റുമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ALSO READ: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും

ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരത്തിന്റെ ഈ അപ്രതീക്ഷിത വിയോഗം. നിരവധി ആളുകളാണ് മകിന്‍ടോഷിന് ആദരാഞ്ജലി അര്‍പ്പിച്ചത്. ദി ഓഫിസിന്റെ സംവിധായകന്‍ റിക്കി ജെര്‍വൈസ് മകിന്‍ടോഷിനെ കുറിച്ച് പറഞ്ഞത് അദ്ദേഹം വളരെ രസികനായ സ്‌നേഹമുള്ള മനുഷ്യനായിരുന്നു എന്നാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആഫ്റ്റര്‍ ലൈഫ്, മിറന്‍ഡ, ലിറ്റില്‍ ബ്രിട്ടന്‍ തുടങ്ങിയ ഷോകളിലും മകിന്‍ടോഷ് ഭാഗമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News