ഒഡിഷയില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിന് നേരെ പൊലീസ് അതിക്രമമെന്ന് ആരോപണം; റിട്ട. സൈനിക മേധാവിയും സിബിഐ മുന്‍ മേധാവിയും ‘നേര്‍ക്കുനേര്‍’

റിട്ട. സൈനിക മേധാവി ജനറല്‍ വി കെ സിംഗും മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്. ഒഡിഷയിലെ ഭാരത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 15നാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനെതിരെ പൊലീസ് സ്റ്റേഷനില്‍ ലൈംഗിക അതിക്രമവും ഉപദ്രവും ഉണ്ടായെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.

ALSO READ:  കശ്മീരിൻ്റെ സംസ്ഥാന പദവി തട്ടിയെടുത്ത ബിജെപിയ്ക്ക് വോട്ട് നൽകരുത്, കശ്മീരിനെ സമൃദ്ധിയിലേക്ക് എത്തിക്കാൻ ഇന്ത്യാ സഖ്യത്തിനേ കഴിയൂ; രാഹുൽഗാന്ധി

ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി നേരെ ഇത്തരത്തില്‍ ഒരു അതിക്രമം ഉണ്ടായത് നാണക്കേടും ഭീകരവുമാണെന്നാണ് റിട്ട. സൈനിക മേധാവി ജനറല്‍ വി കെ സിംഗ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഇതിനെതിരെ നടപടി വേണമെന്നും യൂണിഫോമിലുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നവരെ വെറുതെ വിടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുവതിയെ മര്‍ദിക്കുകയും ലൈംഗികാത്രിമം നടത്തുകയും ചെയ്തുവെന്നാണ് പുറത്തുവന്ന വിവരം. അമിതവേഗതയെ കുറിച്ചുള്ള പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയതാണ് ആര്‍മി ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും. ഇതിനിടയില്‍ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും യുവതിക്ക് നേരെ അതിക്രമം ഉണ്ടാവുകയും ചെയ്തുവെന്നാണ് ആരോപണം.

സിംഗിന്റെ പോസ്റ്റിന് മറുപടിയുമായാണ് മുന്‍ സിബിഐ ഡയറക്ടറായ എം നാഗേശ്വര റാവു രംഗത്തെത്തിയത്. യുവതിയും ഒപ്പമുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥനും മദ്യപിച്ചിരുന്നെന്നും മര്യാദവിട്ടുള്ള പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് റാവു പറഞ്ഞത്. മദ്യപിച്ച് വാഹനമോടിച്ച ഇരുവരും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥികളുമായി പ്രശ്‌നമുണ്ടാക്കുകയും അതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു. ഇവരുടെ രക്തപരിശോധനയ്ക്ക് ശ്രമിച്ചപ്പോള്‍ അതിനവര്‍ തയ്യാറായില്ലെന്നും റാവു പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തുടനീളം അറുന്നൂറോളം പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്ന പൊലീസിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ റാവു പ്രതികരിച്ചു.

സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. സംഭവത്തില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം സൈനിക ഉദ്യോഗസ്ഥനും യുവതിക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയും ഒരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News