കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം

കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം. വിവാദമായതിനെ തുടർന്ന് മുൻ ജനറൽ എം നരവനെയുടെ ഓർമ്മകുറിപ്പുകൾ അടിസ്ഥാനമാക്കിയ പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം കേന്ദ്രസർക്കാർ തടഞ്ഞു. പരിശോധന കഴിയുംവരെ പ്രസിദ്ധീകരണം വിലക്കിയെന്നാണ് ഔദ്യോഗികമായി നൽകിയിരിക്കുന്ന വിശദീകരണം.

Also Read: ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡ് റാലി കൊൽക്കത്തയിൽ

ഗുരുതരാരോപണങ്ങളാണ് മുൻ കരസേന മേധാവി എം നരവനെ തന്റെ ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ള പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് യുവാക്കൾക്ക് തൊഴിൽ നൽകുന്ന അഗ്നി വീർ പരീക്ഷാ പദ്ധതിയെക്കുറിച് കാര്യക്ഷമമായി ചർച്ച നടന്നില്ല. 2020ൽ ചൈനീസ് സൈന്യവുമായി നടന്ന സംഘർഷ സമയത്ത് വേണ്ട രീതിയിൽ സർക്കാർ ഉത്തരവ് നൽകിയില്ല എന്നത് ഉൾപ്പെടെ വിവരങ്ങൾ മുൻ കരസേന മേധാവി പങ്കുവയ്ക്കുന്നു.

Also Read: ‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന് മുന്നറിയിപ്പ്

വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പുസ്തകത്തെക്കുറിച്ച് എം നരവനെ വിശദീകരിച്ചിരുന്നു. തുടർന്നാണ് പുസ്തകം പരിശോധിക്കുന്നത് വരെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രാലയം നടപടി എടുത്തിരിക്കുന്നത്. കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുസ്തകത്തിലൂടെ പ്രസിദ്ധീകരിക്കാൻ അനുമതിയില്ല. എന്നാൽ സുരക്ഷാ വീഴ്ച വരുത്തിവെക്കുന്ന വിവരങ്ങൾ ഒന്നും പുസ്തകത്തിൽ ഇല്ലെന്നും പ്രസിദ്ധീകരണം ഉടൻ ഉണ്ടാവും എന്നും എം. നരവനയുമായി അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News