മുൻ കോൺഗ്രസ് നേതാവ് പിന്നീട് ബിജെപി മന്ത്രി ഇപ്പോൾ വീണ്ടും കോൺഗ്രസ് സ്ഥാനാർഥി

ബിജെപി മന്ത്രിയായിരുന്ന മുൻ കോൺഗ്രസ് നേതാവ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർഥി. കത്വ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ച മുൻ ബിജെപി മന്ത്രി ചൗധരി ലാൽ സിങ്ങാണ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കിയ ചൗധരി ലാൽ സിങ്ങിനെയാണ് കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥിയാക്കിയത്. ഉധംപൂരിലാണ് ചൗധരി ലാൽ ജനവിധി തേടുന്നത്. രണ്ട് തവണ ഉധംപൂരിൽ എംപിയായിരുന്നു ചൗധരി ലാൽ സിങ്. അതേസമയം, ലാല്‍ സിങ്ങിനെ ഉധംപൂരിലെ സ്ഥാനാർത്ഥിയാക്കിയതിനെ ഗുലാം നബി ആസാദിന്റെ ഡിപിഎപി പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ അപലപിച്ചു.

ALSO READ: ബിജെപിക്കുള്ള ‘കൈ’ സഹായത്തിന് വന്‍ തിരിച്ചടി; കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയിൽ പങ്കെടുത്താണ് അന്ന് ബിജെപി നേതാവായിരുന്ന ചൗധരി ലാൽ സിങ് വിവാദത്തിലായത്. കത്വ കേസ് പ്രതികളെ പിന്തുണച്ച് 2018ലാണ് റാലി നടന്നത്. പ്രസ്തുത സംഭവത്തിന് പിന്നാലെ ചൗധരി ലാൽ സിങ്ങിനെതിരെ പ്രതിഷേധം ശക്തമാകുകയും ബിജെപി നിവൃത്തിയില്ലാതെ ചൗധരിയോട് രാജി ആവശ്യപ്പെടുകയുമായിരുന്നു.

ALSO READ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

കോൺഗ്രസ് നേതാവായിരുന്ന ചൗധരി ലാൽ സിങ്, 2014ൽ ഉധംപൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ്‌ പാർട്ടി ബിജെപിയിലേക്ക് പോവുന്നത്. രണ്ട് തവണ ഉധംപൂരിനെ പ്രതിനിധീകരിച്ച ചൗധരി ലാൽ, ബിജെപിയിലെത്തിയതിന് പിന്നാലെ മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു. ശേഷം കത്വാ പ്രതികളെ പിന്തുണച്ചുള്ള എക്‌താ മഞ്ചിന്റെ റാലിയിൽ പങ്കെടുത്തതിന് പിന്നാലെ രാജിവെയ്ക്കേണ്ടി വന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News