രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ്

2022ല്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി തല്ലിയ സംഭവത്തില്‍ രാജസ്ഥാനിലെ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ബിജെപി എംഎല്‍എയായിരുന്ന ഭവാനി സിംഗ് രജാവത്തിനെയും സഹായി മഹാവീര്‍ സുമനെയുമാണ് കോടതി ശിക്ഷിച്ചത്. മാത്രമല്ല എസ്‌സി / എസ്ടി കോടതി ഇരുവര്‍ക്കും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ALSO READ: ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി സംശയം

അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് രജാവത്ത് പറഞ്ഞു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ രവി കുമാര്‍ മീണയാണ് രജാവത്തിനും സുമനുമെതിരെ കേസ് നല്‍കിയത്.

രജാവത്തും അനുയായികളും ഒരു ക്ഷേത്രത്തിന്റെ അറ്റകുറ്റപണി നിര്‍ത്തിവച്ചതിനെതിരെ നടത്തിയ പ്രതിഷേധത്തിന് ഇടേയാണ് ഡിസിഎഫിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇതിനിടെയാണ് അദ്ദേഹത്തെ ആക്രമിച്ചത്.

ALSO READ: വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…

സംഭവത്തില്‍ നേതാവിനെയും അനുയായിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും പത്ത് ദിവസം ഇവര്‍ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. പിന്നീട് രാജസ്ഥാന്‍ ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. രജാവത്ത് ഉദ്യോഗസ്ഥനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News