മുന്‍ സി ഐയെ കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുന്‍ സി ഐയെ കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ സി ഐ എ വി സൈജുവാണ് മരിച്ചത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപം മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. അംബേദ്ക്കര്‍ സ്റ്റേഡിയം പരിസരത്തെ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ മുന്‍ എസ് എച്ച് ഒ സൈജുവാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; റെയിൽവേ ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന സൈജുവിനെതിരെ കേസെടുത്തിരുന്നു. വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. ഇതിനിടെ സൈജുവിനെതിരെ വകുപ്പുതല അച്ചടക്കനടപടിയുമെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരേ ഉയരുന്ന പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വാദം.

Also Read: ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവം: യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കെതിരെ കേസ്; ന്യായീകരിച്ച് യുഡിഎഫ് വനിതാ നേതാക്കൾ

പരാതിക്കാരിയുടെ പേരില്‍ പണം ആവശ്യപ്പെട്ട് ചിലര്‍ തന്നെ വിളിക്കാറുണ്ടെന്നും ഇവര്‍ക്കെതിരേ താനും ഭാര്യയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു എന്നുമായിരുന്നു സൈജുവിന്റെ വിശദീകരണം. ബലാത്സംഗ കേസില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് സൈജു ജാമ്യം നേടിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിന് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News