ബാങ്കിന്‍റെ സീലിങ്ങില്‍ ഒളിച്ചിരുന്ന് മോഷണം, മുന്‍ ജീവനക്കാരന്‍ കൃത്യത്തിനിടെ പിടിയില്‍

ബാങ്കിന്‍റെ സീലിങ്ങിനുള്ളിൽ ഒരു രാത്രി മുഴുവൻ  ഒളിച്ചിരുന്ന് മോഷണത്തിന് ശ്രമിച്ച മുന്‍ ജീവനക്കാരന്‍ പിടിയിൽ. ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ മേംധര്‍ ശാഖയിലാണ് സംഭവം. പണം സ്വന്തം അക്കൗണ്ടിലേക്ക്‌ ട്രാൻസ്ഫർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.

ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്കു മാറ്റുന്നതിനിടെയാണ് ബാങ്കിലെ മുന്‍ ജീവനക്കാരനായ മൊഹമ്മദ് അബ്രാര്‍  വലയിലായത്.

ബാങ്ക് പ്രവര്‍ത്തന സമയത്ത് ഉള്ളില്‍ കടന്ന ഇയാള്‍ കെട്ടിടത്തിന്റെ ഫോള്‍സ് സീലിങ്ങില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, ഇയാൾ ബാങ്കിലെ സുരക്ഷാ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് പണം സ്വന്തം ശ്രമിക്കുന്നതിനിടെ അക്കൗണ്ടിലേക്ക്‌ മാറ്റാനായിരുന്നു ശ്രമം. എന്നാൽ ഇതിനിടെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുകയും അവര്‍ പൊലീസിലറിയിക്കുകയുമായിരുന്നു.

മേംധര്‍ സ്വദേശിയായ ഇയാളെ തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2021-ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കവര്‍ച്ചാശ്രമത്തിൽ മറ്റുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News