ലാന്‍ഡ് റോവറില്‍ ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും അത്ഭുത രക്ഷപ്പെടല്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുത രക്ഷപ്പെടല്‍. മീററ്റില്‍ രാത്രി പത്തുമണിക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. പ്രവീണ്‍ കുമാറിനും മകനും അപകടത്തില്‍ പരുക്കില്ല.

Also Read- ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനായി മര്‍ദിച്ച് റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്

വീട്ടിലേക്ക് മടങ്ങുകമ്പോഴായിരുന്നു പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിതവേഗത്തിലെത്തിയ ട്രാക്ക് പാഞ്ഞുകയറിയത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.

Also read- ‘വ്യാജവാർത്തയിലൂടെ ചാനലുകൾ തകർക്കുന്നത്‌ സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതം”;പ്രതികരണവുമായി 3 വയസുകാരൻ്റെ മാതാവ്

ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News