‘ശരീരം മാറിത്തുടങ്ങി, വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു’; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ആര്യൻ ബംഗാർ

anaya bangar

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎൽ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി. ‘അനായ ബംഗാർ’ എന്നാണ് പുതിയ പേര്. പുതിയ രൂപത്തിലേക്കുള്ള മാറ്റത്തിന്റെ പിന്നിലെ കഥ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഇരുപത്തിമൂന്നുകാരനായ ആര്യൻ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പിക്കും വിധേയനായിരുന്നു. നിലവിൽ ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഇവർ, മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ALSO READ; ആദ്യം ഫ്രണ്ട്ഷിപ്പ് പിന്നെ മതി പഠനം! പെൺസുഹൃത്തിനെ വിദേശത്തേക്കയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്

‘‘കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷമുണ്ട്. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു’ – അനായ എന്ന പേരു സ്വീകരിച്ച ആര്യൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിപ്പിലുണ്ട്. തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വളർന്നപ്പോൾ, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കിയെന്നും എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നത് വേജനാജനകമാണെന്നും അനായ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News