അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം തിരിച്ചുനല്‍കുന്നില്ല; ലക്ഷദ്വീപ് മുന്‍ എംപി സുപ്രീം കോടതിയെ സമീപിച്ചു

ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് എംപി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.

ഇതുസംബന്ധിച്ച ഉത്തരവ് ജനുവരി 13ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതുവരെയും അയോഗ്യത പിന്‍വലിച്ചുകൊണ്ട് ലോക്‌സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കിയിട്ടില്ല.

ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് മുഹമ്മദ് ഫൈസല്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News